Indian badminton star Saina Nehwal announced her separation from husband Parupalli Kashyap on social media  Social Media
Sports

'നമുക്ക് വേണ്ടിയുള്ള സമാധാനം കണ്ടെത്തല്‍'; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വിവാഹമോചിതരാകുന്നു

ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ നിന്നും ഒരേസമയം ബാഡ്മിന്റണില്‍ വളര്‍ന്ന ഇരുവരും ദീര്‍ഘകാല സുഹൃത്തുക്കളാണ്

സമകാലിക മലയാളം ഡെസ്ക്

ഏഴ് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായി ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചെറുപോസ്റ്റിലാണ് ആണ് പങ്കാളിയായ പരുപ്പള്ളി കശ്യപുമായ വേര്‍പിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ നിന്നും ഒരേസമയം ബാഡ്മിന്റണില്‍ വളര്‍ന്ന ഇരുവരും ദീര്‍ഘകാല സുഹൃത്തുക്കളാണ്.

ഞായറാഴ്ച രാത്രിയാണ് സൈന ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത്. 'ജീവിതം ചിലപ്പോള്‍ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു. വളരെയധികം ആലോചിച്ചതിനും ആലോചിച്ചതിനും ശേഷം, കശ്യപ് പരുപ്പള്ളിയും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ ഈ തീരുമാനം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഓര്‍മ്മകളോട് എന്നും നന്ദി പ്രകടിപ്പിക്കുന്നു. എന്നായിരുന്നു സൈനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ അംഗങ്ങളായിരിക്കെയാണ് സൈനയും പരുപ്പള്ളി ബന്ധത്തിന്റെ തുടക്കം. ഒരു പതിറ്റാണ്ടിലേറെ നീണ്ട പ്രണയത്തിന് ഒടുവില്‍ 2018 ല്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. ഒളിമ്പിക് വെങ്കലവും ലോക ഒന്നാം നമ്പര്‍ റാങ്കും സ്വന്തമാക്കിയിട്ടുള്ള താരമാണ് സൈന നെഹ് വാള്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണവും അന്താരാഷ്ട്ര വേദിയിലെ സ്ഥിരതയുള്ള പ്രകടനം എന്നിവയാല്‍ മികവ് തെളിയിച്ച വ്യക്തിയാണ് കശ്യപ്. സൈനയുടെ പരിശീലകനായും പരുപ്പള്ളി കശ്യപ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Indian badminton star Saina Nehwal announced her separation from husband Parupalli Kashyap on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

SCROLL FOR NEXT