controversial run out 
Sports

പന്തെടുത്ത് സഹായിക്കാന്‍ നോക്കിയ സല്‍മാന്‍ ആഘയെ 'ചതിച്ചു വീഴ്ത്തി' ബംഗ്ലാദേശ് ക്യാപ്റ്റന്‍! റണ്ണൗട്ട് വിവാദം (വിഡിയോ)

മെഹദി ഹസന്‍ മിറാസ് സ്‌പോര്‍സ്മാന്‍ സ്പിരിറ്റില്ലാതെ പെരുമാറിയെന്നു വ്യാപക വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

മിര്‍പുര്‍: പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ റണ്ണൗട്ട് വിവാദം. പാക് താരവും ടി20 നായകനുമായ സല്‍മാന്‍ ആഘയുടെ പുറത്താകലാണ് വിവാദമായത്. ബംഗ്ലാദേശിനെതിരെ പാകിസ്ഥാനാണ് ആദ്യം ബാറ്റ് ചെയ്തത്. മത്സരം 39ാം ഓവറില്‍ എത്തിയപ്പോഴാണ് വിവാദ സംഭവം. ബംഗ്ലാദേശ് ക്യാപ്റ്റന്‍ മെഹദി ഹസന്‍ മിറാസിന്റെ പ്രവൃത്തി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനു യോജിക്കുന്നതല്ലെന്ന വ്യാപക വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ക്രീസില്‍ മുഹമ്മദ് റിസ്വാനും നോണ്‍ സ്‌ട്രൈക്കില്‍ ആഘയുമായിരുന്നു. പന്തെറിഞ്ഞത് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മെഹദി ഹസന്‍ മിറാസും. റിസ്വാന്‍ അടിച്ച പന്ത് നേരെ ക്രീസിനു പുറത്തു നിന്ന ആഘയുടെ നേര്‍ക്കാണ് വന്നത്. അതിനിടെ ആഘയെ തടസപ്പെടുത്തി മെഹദി സഹന്‍ പന്ത് കാല് കൊണ്ടു തടുത്തിട്ടു. സല്‍മാന്‍ ആഘ മെഹദി ഹസനെ സഹായിക്കുന്നതിനായി പന്തെടുക്കാന്‍ കുനിയുന്നതിനിടെ ബംഗ്ലാ നായകന്‍ പന്ത് അതിലും വേഗത്തില്‍ കുനിഞ്ഞെടുത്ത് തിരികെ സ്റ്റംപിനെറിഞ്ഞു കൊള്ളിച്ചു. ഈ സമയത്ത് ആഘ ക്രീസിനു പുറത്തു തന്നെ നില്‍ക്കുകയായിരുന്നു.

ബംഗ്ലാ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ ഫീല്‍ഡ് അംപയര്‍ തീരുമാനം തേഡ് അംപയര്‍ക്ക് വിട്ടു. പരിശോധനയില്‍ ആഘ റണ്ണൗട്ടാണെന്നു വിധിക്കുകയും ചെയ്തു.

അതിനിടെ തന്റെ ഭാഗം വ്യക്തമാക്കാന്‍ സല്‍മാന്‍ ആഘ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാര്യമൊന്നുമുണ്ടായില്ല. ഇതോടെ താരത്തിനു വികാരം അടക്കി നിര്‍ത്താനായില്ല. കടുത്ത നിരാശയില്‍ താരം ദേഷ്യത്തോടെ ഹെല്‍മറ്റും ഗ്ലൗസുകളും പിച്ചില്‍ വലിച്ചെറിഞ്ഞു. പിന്നീട് ഡഗൗട്ടിലേക്ക് മടങ്ങുമ്പോള്‍ അസ്വസ്ഥത മറയ്ക്കാതെ തന്നെ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഡഗൗട്ടിലെത്തിയ ആഘ ദേഷ്യത്തോടെ വീണ്ടും ഹെല്‍മറ്റും ഗ്ലൗസുകളും വലിച്ചെറിഞ്ഞു.

റ്വിസ്വാനും ആഘയും ചേര്‍ന്നു സ്‌കോര്‍ ബോര്‍ഡില്‍ 109 റണ്‍സ് ചേര്‍ത്ത് കരുത്തോടെ നില്‍ക്കുന്നതിനിടെയാണ് ആഘ അപ്രതീക്ഷിതമായി പുറത്തായത്. 62 പന്തില്‍ 2 സിക്‌സും 7 ഫോറും സഹിതം 64 റണ്‍സുമായി ആഘ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഔട്ടായത്.

'മെഹദി ഹസന്റെ കാഴ്ചപ്പാടില്‍ അത് ഔട്ടാണ്. ക്രിക്കറ്റ് നിയമമനുസരിച്ച് അതു ശരിയുമാണ്. അതില്‍ തര്‍ക്കമൊന്നുമില്ല. അദ്ദേഹത്തിന്റെ വീക്ഷണത്തിലും അത് ശരിയായിരിക്കും. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ ബാറ്ററോട് ക്രീസിലേക്ക് കയറി നില്‍ക്കാന്‍ പറയും. കാരണം ആ സമയത്ത് അങ്ങനെയാണ് ചെയ്യേണ്ടതെന്നു ഞാന്‍ വിശ്വസിക്കുന്നു. അതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. മുന്‍പൊരിക്കലും ഞങ്ങള്‍ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല. ഭാവിയിലും അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല'- മത്സര ശേഷം സല്‍മാന്‍ ആഘ പ്രതികരിച്ചു.

salman agha said that he would have chosen sportsmanship after his controversial run out during the second ODI against Bangladesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം'; നിലപാടില്‍ ഉറച്ച് കെ സുധാകരന്‍

പാൽ പെട്ടെന്ന് കേടാകുമോ എന്ന ആശങ്ക വേണ്ട; ടിപ്പുകൾ ഇതാ

'അച്ഛൻ സിനിമയിലായതു കൊണ്ട് ആളുകൾ എന്നെക്കുറിച്ച് കരുതിയിരുന്നത് അങ്ങനെയാണ്; പക്ഷേ സത്യം എന്തെന്നാൽ...'

വൈദ്യുതി ബില്ല് കൂടാതെ ഇൻഡക്ഷൻ സ്റ്റൗ ഉപയോ​ഗിക്കാം

രാജ്യസഭാംഗത്വം കിട്ടിയാല്‍ സ്വീകരിക്കും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ഐ എം വിജയന്‍

SCROLL FOR NEXT