Salt 
Sports

അര്‍ധ സെഞ്ച്വറിയുമായി സോള്‍ട്ട്; 200 കടക്കാതെ ആര്‍സിബി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. അര്‍ധ സെഞ്ചറി നേടിയ ഫില്‍ സോള്‍ട്ടാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മൂന്ന് സിക്‌സുകളും നാല് ഫോറുകളും ബൗണ്ടറി കടത്തിയ താരം 38 പന്തുകളില്‍നിന്ന് 63 റണ്‍സെടുത്തു.

വിരാട് കോഹ് ലിയും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് 5 ഓവറില്‍ 52 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും കോഹ് ലി പുറത്തായതിന് പിന്നാലെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹി ആര്‍സിബിയെ 200 കടക്കാതെ പിടിച്ചുകെട്ടി. കോഹ് ലി 13 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. 17 പന്തില്‍ 26 റണ്‍സടുത്ത ടിം ഡേവിഡും ആര്‍സിബിക്കായി പൊരുതി.മധ്യനിര താരങ്ങള്‍ പിടിച്ചുനിന്നതോടെ 10.1 ഓവറില്‍ ബംഗളൂരു 100 പിന്നിട്ടു. 18 റണ്‍സടിച്ച ദേവ്ദത്ത് പടിക്കലിനെ ഡല്‍ഹി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. പിന്നാലെ അര്‍ധ സെഞ്ചറി പിന്നിട്ട ഓപ്പണര്‍ ഫില്‍ സോള്‍ട്ടും വീണു. സ്പിന്നര്‍ കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. എട്ടു റണ്‍സ് മാത്രം നേടിയ ക്യാപ്റ്റന്‍ രജത് പാട്ടീദാറിനെ മുകേഷ് കുമാറും പുറത്താക്കി.

ഇതോടെ ആര്‍സിബിയുടെ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞു. ഡേവിഡ് അക്ഷര്‍ പട്ടേലിന്റെ 16ാം ഓവറില്‍ പുറത്തായത് ആര്‍സിബിക്കു തിരിച്ചടിയായി. റൊമാരിയോ ഷെഫേര്‍ഡും (ഒന്ന്) വന്നപോലെ മടങ്ങി. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയായിരുന്നു അവസാന ഓവറുകളില്‍ ആര്‍സിബിയുടെ പ്രതീക്ഷ. എന്നാല്‍ ലുങ്കി എന്‍ഗിഡിയുടെ 20ാം ഓവറില്‍ പുറത്തായ താരം നേടിയത് 20 പന്തില്‍ 14 റണ്‍സ് മാത്രം. ഡല്‍ഹിക്കായി കുല്‍ദീപ് യാദവും ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും ലുങ്കി എന്‍ഗിഡിയും രണ്ട് വിക്കറ്റ് വീതമെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസ് വീണ്ടും അടച്ച് ഇറാന്‍, യുഎസ് ഉപരോധം പിന്‍വലിക്കും വരെ കടലിടുക്ക് അടച്ചിടും

3,083, 5,550, 9,250...; മൂന്ന് തരം ഉറപ്പായ പെന്‍ഷന്‍, അറിയാം ഓരോന്നിനും നിക്ഷേപിക്കേണ്ട തുക

കരളിന് കട്ടനാണ് നല്ലത്, പാലൊഴിച്ചാൽ ​ഗുണം പോയി

ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ് വിപണിയില്‍, പ്രാരംഭ വില 76,500 രൂപ; അറിയാം ഫീച്ചറുകള്‍

ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്, ഇറാന്‍ കടുപ്പിക്കുന്നു

SCROLL FOR NEXT