സ്‌ക്രീന്‍ഷോട്ട്  എക്‌സ്
Sports

കുട്ടി ആരാധകന്റെ ആഗ്രഹം നിറവേറ്റി സഞ്ജു; കൈയടിച്ച് ആരാധകര്‍, വീഡിയോ

സഞ്ജുവിനെ നേരിട്ട് കാണണമെന്നും ക്രിക്കറ്റ് കളിക്കണമെന്നുമുള്ള ആഗ്രഹം 11 വയസുകാരനായ മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭിന്നശേഷിക്കാരനായ മുഹമ്മദ് യാസീനൊപ്പം ക്രിക്കറ്റ് കളിക്കുന്ന സഞ്ജു സാംസണിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. സഞ്ജുവിനെ നേരിട്ട് കാണണമെന്നും ക്രിക്കറ്റ് കളിക്കണമെന്നുമുള്ള ആഗ്രഹം 11 വയസുകാരനായ മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിരുന്നു.

മുഹമ്മദ് യാസീന്റെ വീഡിയോ സഞ്ജുവിന്റെ ശ്രദ്ധയില്‍പെടുകയും വീഡിയോ കോള്‍ ചെയ്ത ശേഷം അടുത്ത തവണ നാട്ടിലെത്തുമ്പോള്‍ നേരില്‍ കാണാമെന്നുള്ള ഉറപ്പും നല്‍കി.

കുട്ടി ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുത്ത സഞ്ജു, മുഹമ്മദിനൊപ്പം ക്രിക്കറ്റും കളിച്ചു. പെരിന്തല്‍മണ്ണ സ്റ്റേഡിയത്തില്‍ ടീമംഗങ്ങള്‍ക്കൊപ്പം പരിശീലനത്തിലായിരുന്നു സഞ്ജു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഞ്ജുവിന് യാസീന്‍ പന്തെറിഞ്ഞ് നല്‍കുകന്ന വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആദ്യ പന്ത് അനായാസം നേരിട്ട സഞ്ജുവിന് രണ്ടാമത്തെ പന്ത് പ്രയാസമേറിയതായിരുന്നു. ജന്മനാ ഇരു കൈകളുമില്ലാത്ത മുഹമ്മദ് യാസീന്റെ പേസില്‍ സഞ്ജു അത്ഭുതപ്പെടുന്നതും വീഡിയോയില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍