Sports

15 പന്തില്‍ 23 റണ്‍സുമായി സഞ്ജുവിന്റെ മടക്കം; 100 തികയും മുന്‍പ് ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടം

15 പന്തില്‍ 23 റണ്‍സുമായി സഞ്ജുവിന്റെ മടക്കം; 100 തികയും മുന്‍പ് ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍. തുടക്കത്തില്‍ പരുങ്ങിയ ഇന്ത്യയെ കെഎല്‍ രാഹുലും മലയാളി താരം സഞ്ജു സാംസണും ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും കൂട്ടുകെട്ട് പൊളിച്ച് ഓസ്‌ട്രേലിയ മേല്‍ക്കൈ നേടുകയായിരുന്നു.

15 പന്തില്‍ 23 റണ്‍സുമായി സഞ്ജു സാംസണ്‍ മികവോടെ കളിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. ഒരു സിക്‌സും ഫോറും സഹിതമാണ് സഞ്ജുവിന്റെ ബാറ്റിങ്. ഹെന്റിക്‌സിന്റെ പന്തില്‍ സ്വപ്‌സന് പിടി നല്‍കിയാണ് സഞ്ജുവിന്റെ മടക്കം. ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ശിഖര്‍ ധവാന്‍ (ഒന്ന്), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (ഒന്‍പത്), മനീഷ് പാണ്ഡെ (രണ്ട്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 40 പന്തില്‍ 51 റണ്‍സുമായി പുറത്തായ കെഎല്‍ രാഹുല്‍ മികവ് പുലര്‍ത്തി. താരം ഒരു സിക്‌സും അഞ്ച് ഫോറും അടിച്ചു. 

ഹെന്റിക്‌സ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, സാംപ, സ്വപ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. 6 റണ്‍സുമായി ഹര്‍ദ്ദിക് പാണ്ഡ്യയും 3  റണ്‍സുമായി ജഡേജയും ക്രീസില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു