എംഎസ് ധോനി, സഞ്ജു സാംസണ്‍ CSK
Sports

'രാജസ്ഥാന്‍ വിട്ടത് വലിയ റിസ്‌ക്, ഫോമിലേക്ക് തിരിച്ചെത്തിച്ചത് ധോനിയുടെ വാക്കുകള്‍': ടീം മാറ്റത്തെക്കുറിച്ച് സഞ്ജു സാംസണ്‍

18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ സിഎസ്‌കെ ട്രേഡ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മുംബൈ: ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയ തീരുമാനത്തെക്കുറിച്ചും തുടക്കത്തിലെ തിരിച്ചടികള്‍ക്ക് ശേഷം നടത്തിയ തിരിച്ചുവരവിനെക്കുറിച്ചും മനസ്സ് തുറന്ന് മലയാളി താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് വിടുക എന്നത് വലിയൊരു റിസ്‌ക് ആയിരുന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി.

ഒരു ഫ്രാഞ്ചൈസിയോട് നിങ്ങളുടെ തീരുമാനം അറിയിച്ചുകഴിഞ്ഞാല്‍ പിന്നെ തിരിച്ചൊരു വരവില്ല. ചിലപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത ടീമിലേക്ക് പോകേണ്ടി വരാം, അല്ലെങ്കില്‍ ലേലത്തില്‍ ഒരു ഉറപ്പുമില്ലാതെ നില്‍ക്കേണ്ടി വരാമെന്നും സഞ്ജു പറഞ്ഞു. ജിയോസ്റ്റാറിന്റെ 'സൂപ്പര്‍സ്റ്റാര്‍സ്' എന്ന പരിപാടിയിലാണ് സഞ്ജു തന്റെ ഐപിഎല്‍ ടീം മാറ്റത്തെക്കുറിച്ചുള്ള ദീര്‍ഘനാളത്തെ മൗനം അവസാനിപ്പിച്ചത്.

2025 സീസണ്‍ രാജസ്ഥാനൊപ്പമുള്ള തന്റെ അവസാന സീസണായിരിക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നുവെന്ന് സഞ്ജു വ്യക്തമാക്കി. കുടുംബത്തോടും ഭാര്യയോടും രണ്ടാഴ്ചയോളം സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്. അതോടൊപ്പം സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്കിലെ സ്ലോ പിച്ചില്‍ പൂജ്യത്തില്‍ നിന്ന് പുതിയൊരു തുടക്കം കുറിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാനും താന്‍ തയ്യാറായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.

രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരമായി 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ സിഎസ്‌കെ ട്രേഡ് ചെയ്തത്. എന്നാല്‍ സിഎസ്‌കെയ്ക്കായുള്ള സഞ്ജുവിന്റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒറ്റയക്കത്തിന് പുറത്താവുകയും ടീം തോല്‍ക്കുകയും ചെയ്തു. എന്നാല്‍ വെല്ലുവിളി നിറഞ്ഞ ആ ഘട്ടത്തില്‍ ടീം മാനേജ്മെന്റും വെറ്ററന്‍ താരം എംഎസ് ധോനിയും നല്‍കിയ പിന്തുണയാണ് തന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് സഞ്ജു ഓര്‍ത്തെടുത്തു.

'ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം പ്രാക്ടീസിനിടെ മഹി ഭായ് എന്നെ കണ്ടു. ഞാന്‍ ഓക്കെയാണോ എന്ന് അദ്ദേഹം ചോദിച്ചു. 'ഓക്കെയാണ്, പക്ഷേ...' എന്ന് പറഞ്ഞ് ഞാന്‍ മടിക്കുന്നത് കണ്ട് അദ്ദേഹം പറഞ്ഞു: 'പക്ഷേ എന്നൊന്നുമില്ല, നീ നിന്റെ ശൈലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ. എല്ലാം ശരിയാകും.' കളി തോറ്റെന്നുവച്ച് ബാറ്റിങ് ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞു. ആ വാക്കുകള്‍ എനിക്ക് വലിയൊരു പാഠമായിരുന്നു -സഞ്ജു പറഞ്ഞു.

ധോണിയുടെ ആ വാക്കുകള്‍ക്ക് തൊട്ടടുത്ത മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പുറത്താകാതെ 115 റണ്‍സ് നേടിയാണ് സഞ്ജു മറുപടി നല്‍കിയത്. ടൂര്‍ണമെന്റില്‍ 14 ഇന്നിങ്‌സുകളില്‍ നിന്ന് രണ്ട് സെഞ്ച്വറികളും ഒരു അര്‍ധസെഞ്ച്വറിയും അടക്കം 477 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.

"Leaving Rajasthan Royals Huge Risk": Sanju Samson Ends Long Silence On CSK Move

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

CJP Jantar Mantar Protest Live: മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചു നിന്നതായി സിജെപി; കേന്ദ്ര തീരുമാനം നാളെ

ജര്‍മനിയില്‍ ഇനി 'ക്ലോപ്പ്' യുഗം! പരിശീലക കസേരയില്‍

'വിജയ്ക്ക് 275 കോടി, ഒപ്പം തകര്‍ത്താടിയ മമിതയ്ക്ക് എത്ര?'; ജന നായകനിലെ താരങ്ങളുടെ പ്രതിഫലം പുറത്ത്

വിദ്യാർഥി സമരത്തെ പിന്തുണച്ച് പ്രതിഷേധം; വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്

യുഎഇയില്‍ തൊഴില്‍ മേഖലയില്‍ വന്‍മാറ്റങ്ങള്‍; ജീവനക്കാക്ക് 'വര്‍ക്കര്‍ പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ്' നിര്‍ബന്ധം, പുതിയ മാറ്റങ്ങള്‍ അറിയാം