Sanju Samson Gets Full Backing from Batting Coach Kotak Despite Poor Form.  Special arrangement
Sports

സഞ്ജുവിനെ ഞങ്ങൾക്ക് വിശ്വാസമാണ്, അയാൾ തിരിച്ചു വരും: ഇന്ത്യൻ ബാറ്റിങ് കോച്ച്

വലിയ വിമർശനങ്ങൾ താരത്തിന് എതിരെ ഉയരുമ്പോൾ തന്നെ സഞ്ജുവിന് പിന്തുണയുമായി ഇന്ത്യയുടെ ബാറ്റിങ് കോച്ച് സീതാംശു കൊട്ടക് രംഗത്ത് എത്തി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അവസാന ടി20ക്ക് ഇറങ്ങുമ്പോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു സാംസന്റെ തിരിച്ചു വരവാണ്. ഈ പരമ്പരയിൽ മോശം ഫോം തുടരുന്ന താരത്തിന്റെ കാര്യവട്ടത്ത് തിളങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. വലിയ വിമർശനങ്ങൾ താരത്തിന് എതിരെ ഉയരുമ്പോൾ തന്നെ സഞ്ജുവിന് പിന്തുണയുമായി ഇന്ത്യയുടെ ബാറ്റിങ് കോച്ച് സീതാംശു കൊട്ടക് രംഗത്ത് എത്തി.

“സഞ്ജു ഒരു സീനിയർ പ്ലേയര്‍, വളരെ നല്ലവനാണ്. ഏവരും പ്രതീക്ഷിക്കുന്ന പ്രകടനവും തരത്തിൽ നിന്ന് ഉണ്ടായില്ല എന്നത് സത്യമാണ്. പക്ഷേ ഒരു കളിക്കാരന്റെ ക്രിക്കറ്റ് കരിയറില്‍ ഇത് സാധാരണമാണ്. ചിലപ്പോള്‍ അഞ്ച് ഇന്നിംഗ്സുകളിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയും, ചിലപ്പോൾ കുറച്ചു സമയം ആവശ്യമായി വരും'' കോച്ച് പറഞ്ഞു.

സഞ്ജു സാംസണിന് ടീം മാനേജ്‌മെന്റിന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും സീതാംശു കൊട്ടക് വ്യക്തമാക്കി.

മനസ്സിനെ നിയന്ത്രിക്കുക എന്നത് ഓരോ വ്യക്തിയുടെയും കഴിവാണ്. സഞ്ജുവിന് ആത്മവിശ്വാസം നൽകുക എന്നതാണ് ഞങ്ങളുടെ ജോലി. താരം മികച്ച രീതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. അദ്ദേത്തിന്റെ കഴിവ് എന്താണെന്ന് നമുക്ക് അറിയാം. സഞ്ജുവിനെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ല. കാരണം അയാൾ പ്രതിഭയുള്ള കളിക്കാരനാണെന്ന് ടീമിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sports news: Sanju Samson Gets Full Backing from Batting Coach Kotak Despite Poor Form.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

'മുള്‍ച്ചെടിയും കമ്പിവേലിയും ചുറ്റി നടന്നവര്‍ ഇത് കാണണം'; ട്രെയിനില്‍ വിദ്യാര്‍ത്ഥി നേരിട്ട ദുരനുഭവവുമായി റെന; നടുക്കുന്ന വിഡിയോ

അപ്പുറത്ത് ശ്രീനിയുണ്ടെന്ന് സങ്കല്‍പ്പിച്ചാണ് ഞാനെഴുതുന്നത്; എന്റെ ഗുരുനാഥന്‍, ജീവിതത്തില്‍ നിന്നും ഒരിക്കലും മായില്ല; ഉള്ളുപിടഞ്ഞ് സത്യന്‍ അന്തിക്കാട്

'ഡെലൂലു സ്നേ​ഹിച്ചത് പ്രഭേന്ദുവിനെ തന്നെയല്ലേ ?' നിവിൻ- അജു കോമ്പോ സൂപ്പർ; ഒടിടിയിലും കയ്യടി നേടി 'സർവ്വം മായ'

ടി20 ലോകകപ്പ്: നാടകം തീരുന്നില്ല, തീരുമാനം തിങ്കളാഴ്ചയെന്ന് നഖ്‌വി; കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാക് ടീം

SCROLL FOR NEXT