ഫോട്ടോ: ട്വിറ്റർ 
Sports

സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് വരുന്നു? രാജസ്ഥാന്‍ റോയല്‍സ് വിടുന്നതായി സൂചന

ഇന്‍സ്റ്റഗ്രാമില്‍ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു അണ്‍ഫോളോ ചെയ്തതോടെയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ചൂടുപിടിക്കുന്ന്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചുവടുമാറ്റിയേക്കും എന്ന് സൂചന. ഇന്‍സ്റ്റഗ്രാമില്‍ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു അണ്‍ഫോളോ ചെയ്തതോടെയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ചൂടുപിടിക്കുന്ന്. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്‍സ്റ്റാ അക്കൗണ്ട് സഞ്ജു ഫോളോ ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സഞ്ജുവാണ് രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത്. എന്നാല്‍ ഏഴാമതായാണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. 14 കളിയില്‍ ജയിക്കാനായത് അഞ്ച് എണ്ണത്തില്‍ മാത്രം. 9 കളിയില്‍ തോറ്റു. 

2022ലെ ഐപിഎല്‍ സീസണിന് മുന്‍പായി മെഗാ താര ലേലം നടക്കും. നാല് കളിക്കാരെയാണ് ഓരോ ടീമിനും ലേലത്തിന് മുന്‍പായി ടീമില്‍ നിലനിര്‍ത്താന്‍ കഴിയുക. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ റീടെയ്ന്‍ ലിസ്റ്റില്‍ സഞ്ജുവിന്റെ പേര് ഉണ്ടാവുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 

രാജസ്ഥാന്‍ സീസണ്‍ അവസാനിപ്പിച്ചത് ഏഴാമതായി

ബെന്‍ സ്‌റ്റോക്ക്‌സ്, ജോഫ്രാ ആര്‍ച്ചര്‍, ജോസ് ബട്ട്‌ലര്‍ എന്നിവര്‍ വിട്ടുനിന്നതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന് സീസണില്‍ വലിയ തിരിച്ചടിയേറ്റിരുന്നു. മികച്ച കളിക്കാരെ കൊണ്ടുവരുന്നതില്‍ ടീം പരാജയപ്പെട്ടിരുന്നു എന്ന വിമര്‍ശനങ്ങളും ശക്തമായിരുന്നു. 

നിലവില്‍ കേരളത്തിന് വേണ്ടി സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയാണ് സഞ്ജു. കേരളത്തെ നയിക്കുന്നതും സഞ്ജുവാണ്. ഡിസംബറിലാണ് ഐപിഎല്‍ പതിനഞ്ചാം സീസണിന് മുന്‍പായുള്ള താര ലേലം. 10 ടീമുകളാണ് അടുത്ത സീസണ്‍ മുതല്‍ ഐപിഎല്ലില്‍ ഉണ്ടാവുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്

കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

'നെഞ്ചിൽ ഇടിത്തീ വീണപോലെ, അങ്ങയെ ഞങ്ങൾ വല്ലാതെ മിസ് ചെയ്യും'; നാനാ പടേക്കറിന്റെ വിയോ​ഗത്തിൽ വിതുമ്പി സിനിമാ ലോകം

ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍