വീഡിയോ സ്ക്രീൻ ഷോട്ട് 
Sports

പ്രതിരോധക്കാരെ വെട്ടിച്ച് പന്തുമായി കുതിപ്പ്, കോർണർ കിക്ക്; സഞ്ജുവിന് ഫുട്ബോളിലും നല്ല പിടിയുണ്ട്! (വീഡിയോ)

പ്രാദേശികമായ ഒരു ടൂർണമെന്റാണ് താരം കളിക്കുന്നതെന്നു വ്യക്തം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കരിയറിലെ ആദ്യ അന്താരാഷ്ട്ര ഏകദിന സെഞ്ച്വറി ദക്ഷിണാഫ്രിക്കക്കെതിരെ നേടിയതിന്റെ ആത്മവിശ്വാസത്തിൽ നിൽക്കുകയാണ് സഞ്ജു സാംസൺ. ഇപ്പോൾ സഞ്ജുവിന്റെ ഫുട്ബോൾ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. സെവൻസ് ഫുട്ബോൾ കളിക്കുന്ന വീഡിയോയാണ് ശ്രദ്ധേയമായത്. 

പ്രതിരോധ താരങ്ങളെ മറികടന്നു മുന്നേറുന്ന സഞ്ജുവിനെ വീഡിയോയിൽ കാണാം. പിന്നീട് കോർണർ കിക്കെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രാദേശികമായ ഒരു ടൂർണമെന്റാണ് താരം കളിക്കുന്നതെന്നു വ്യക്തം. എന്നു പകർത്തിയ വീഡിയോയാണെന്നു വ്യക്തതയില്ല. 

താരം രഞ്ജി പോരാട്ടത്തിന്റെ ഒരുക്കത്തിലാണ്. ജനുവരി അഞ്ച് മുതലാണ് കേരളത്തിന്റെ ആദ്യ പോരാട്ടം. ആലപ്പുഴയിൽ നടക്കുന്ന പോരിൽ ഉത്തർ പ്രദേശാണ് കേരളത്തിന്റെ എതിരാളികൾ. കേരളത്തിന്റെ ക്യാപ്റ്റനാണ് സഞ്ജു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT