ഫോട്ടോ: ട്വിറ്റർ 
Sports

സ്‌പെയിനിലേക്ക് വിമാന ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത് സഞ്ജു സാംസണ്‍; ഫുട്‌ബോള്‍ പരിശീലനത്തിനായി ആദര്‍ശ് പറക്കും 

മാഡ്രിഡിലേക്ക് പറക്കാനായി ആദര്‍ശിനെ സഹായിക്കാന്‍ നാടൊരുങ്ങിയപ്പോള്‍ ഒപ്പം ചേര്‍ന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്‌പെയിനിലെ ഫുട്‌ബോള്‍ ക്ലബില്‍ പരിശീലനത്തിന് അവസരം ലഭിച്ചിട്ടും സാമ്പത്തിക പ്രയാസങ്ങള്‍ പിന്നോട്ടടിക്കുകയായിരുന്നു ആദര്‍ശിനെ. മാഡ്രിഡിലേക്ക് പറക്കാനായി ആദര്‍ശിനെ സഹായിക്കാന്‍ നാടൊരുങ്ങിയപ്പോള്‍ ഒപ്പം ചേര്‍ന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍.

സ്‌പെയ്‌നിലെ മൂന്നാം ഡിവിഷന്‍ ക്ലബായ ഡിപ്പോര്‍ട്ടീവോ ലാ വിര്‍ജെന്‍ ഡെല്‍ കാമിനോവിലാണ് ആദര്‍ശിന് പരിശീലനത്തിന് അവസരം ലഭിച്ചത്. മാന്നാര്‍ കുട്ടംപേരൂര്‍ സ്വദേശിയായ ആദര്‍ശ് തിരുവല്ല മാര്‍ത്തോമ കോളജിലെ ബിരുദവിദ്യാര്‍ഥിനിയാണ്. 

സ്‌പെയിനിലേക്ക് പറക്കാനുള്ള ആദര്‍ശിന്റെ വിമാന ടിക്കറ്റ് സഞ്ജു സ്‌പോണ്‍സര്‍ ചെയ്തു. പിന്നാലെ സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാനും ആദര്‍ശിനെ സാമ്പത്തികമായി സഹായിക്കുന്നതിനായി മുന്‍പോട്ട് വന്നു. കാരക്കാട് ലിയോ ക്ലബ് 50000 രൂപയാണ് സമാഹരിച്ച് നല്‍കിയത്. ബാക്കി ആവശ്യമായി വന്ന തുക താന്‍ ആദര്‍ശിന് നല്‍കിയെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT