വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ 
Sports

വൈഭവിനായി സഞ്ജു സ്വയം മാറിനിന്നതോ? മാറ്റം താല്‍ക്കാലികമെന്നും റിപ്പോര്‍ട്ട്

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെട്ടിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ടി20 ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ്‍ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ ഇടംപിടിച്ചില്ല എന്നതുതന്നെയാണ് ആരാധകരെ അമ്പരപ്പിച്ചത്. എന്നാല്‍ ഈ അപ്രതീക്ഷിത പുറത്താക്കലിന് പിന്നാലെ ഇപ്പോള്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ പുതിയൊരു ചര്‍ച്ചയും ഉയര്‍ന്നുവരുന്നുണ്ട്.

ഐപിഎല്ലിലെ ടോപ് സ്‌കോററായ വൈഭവ് സൂര്യവംശിക്ക് ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഇടം നല്‍കാനായി മാഞ്ചസ്റ്ററിലെ ടി20 മത്സരത്തില്‍ സഞ്ജു സാംസണ്‍ സ്വയം മാറിനിന്നതാകാം എന്നൊരു തിയറിയാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ കളിക്കുന്ന മുന്‍നിര ബാറ്റര്‍മാരില്‍ സഞ്ജു സാംസണ്‍ മാത്രമാണ് സിംബാബ്‌വെ പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. ബൗളിങ് നിരയില്‍ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ക്കും സിംബാബ്വെ പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.

സഞ്ജുവിനെ ഒഴിവാക്കിയതില്‍ ആശങ്ക വേണ്ടെന്നാണ് ക്രിക്ബസിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുവതാരങ്ങളെ പരീക്ഷിക്കാന്‍ ഇത്തരം പരമ്പരകളല്ലാതെ വേറെ എപ്പോഴാണ് അവസരം ലഭിക്കുക എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിസിഐ സെലക്ടര്‍മാരുടെ ദീര്‍ഘകാല തന്ത്രങ്ങളുടെ ഭാഗമായി സഞ്ജു സാംസണ്‍ ഇപ്പോഴും ടീമിന്റെ പ്രധാന പ്ലാനുകളിലുണ്ട്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ ഈ മാറ്റം താല്‍ക്കാലികം മാത്രമാണ്.

അതേസമയം ഇംഗ്ലണ്ട് പര്യടനത്തിലെ അടുത്ത മത്സരത്തില്‍ താരം പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന സൂചനയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍ നല്‍കുന്നത്. ടീമില്‍ സഞ്ജുവിന്റെ റോള്‍ എന്താണെന്നതിനെക്കുറിച്ച് താരത്തിന് വ്യക്തത നല്‍കിയിട്ടുണ്ടെന്നും, നിലവിലെ പരമ്പരയില്‍ സഞ്ജുവിന് ഇനിയും മടങ്ങിവരാന്‍ സാധിക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി. പരമ്പരയിലെ നാലാം മത്സരം വ്യാഴാഴ്ച ബ്രെസ്റ്റോളില്‍ നടക്കും.

Sanju Samson 'Voluntarily' Sat Out To Accommodate Vaibhav Sooryavanshi? New 'Theory' Emerges After Zimbabwe Series Omission

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ