സഞ്ജു സാംസണ്‍ ഫെയ്‌സ്ബുക്ക്
Sports

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനാവും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2025 സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണാണ് ടീമിന്റെ നായകന്‍. സഞ്ജു നായകനായിട്ടുള്ള പതിനെട്ടംഗ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസിഎ) പ്രഖ്യാപിച്ചു. യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനാവും.

സഞ്ജു തന്നെയാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറും. മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവരാണ് മറ്റു കീപ്പര്‍മാര്‍. സഞ്ജുവിന്റെ സഹോദരനും കെഎസിഎലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റനുമായ സാലി വി.സാംസണും ടീമിലുണ്ട്. വിഘ്‌നേഷ് പുത്തൂര്‍, രോഹന്‍ എസ്.കുന്നുമ്മല്‍, കെഎം ആസിഫ്, നിധീഷ് എംഡി തുടങ്ങിയവരും ടീമിലിടം പിടിച്ചു. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 8 വരെ ലക്‌നൗവിലാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് നടക്കുന്നത്.

കേരള ടീം:

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍ (വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എം (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), നിധീഷ് എംഡി, കെ.എം.ആസിഫ്, അഖില്‍ സ്‌കറിയ. ബിജു നാരായണന്‍. എന്‍, അങ്കിത് ശര്‍മ, കൃഷ്ണദേവന്‍ ആര്‍.ജെ, അബ്ദുല്‍ ബാസിത്ത് പി.എ, ഷറഫുദ്ദീന്‍ എന്‍എം, സിബിന്‍ പി.ഗിരീഷ്, കൃഷ്ണ പ്രസാദ്, സാലി വി സാംസണ്‍, വിഘ്‌നേഷ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍

Sanju Samson will captain the Kerala team in the Syed Mushtaq Ali T20 tournament

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

ജമ്മുവില്‍ പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

വി എം വിനുവിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്, ചര്‍ച്ചയായപ്പോള്‍ പോസ്റ്റ് മുക്കി

SCROLL FOR NEXT