സഞ്ജു, യുവരാജ്  
Sports

'കുഴപ്പങ്ങളില്‍ ചാടും, സഞ്ജുവിനോട് ആ പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞു'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണിന് താന്‍ ഉപദേശം നല്‍കിയിരുന്നതായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. ഇലവനില്‍ സ്ഥാനം ലഭിക്കുന്നില്ലെന്ന് സഞ്ജുവിന് തോന്നിയ ഘട്ടത്തിലാണ് സഞ്ജുവുമായി സംസാരിച്ചതെന്നും സ്പോര്‍ട്സ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ യുവരാജ് പറഞ്ഞു.

2024ല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷമാണ് സഞ്ജുവുമായി സംസാരിച്ചത്. ബാറ്റിങ്ങില്‍ കണ്ടെത്തിയ പ്രശ്‌നത്തെക്കുറിച്ച് സഞ്ജുവിനോട് പറഞ്ഞതായും യുവരാജ് പറഞ്ഞു.

'2024ല്‍ ബാര്‍ബഡോസില്‍ ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോഴാണ് ഞാന്‍ അവനുമായി സംസാരിച്ചത്. കഴിഞ്ഞ 2-3 ഐപിഎല്‍ സീസണുകളിലായി ഞാന്‍ അവന്റെ ബാറ്റിങ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. സമയം ലഭിക്കുമ്പോള്‍ നമുക്ക് സംസാരിക്കാമെന്ന് ഞാന്‍ പറഞ്ഞു. സഞ്ജുവിനെ സംബന്ധിച്ച് എനിക്കുണ്ടായിരുന്ന പ്രശ്‌നം, അവന്‍ ഫുട്വര്‍ക്ക് മെച്ചപ്പെടുത്തണം എന്നതായിരുന്നു' യുവരാജ് പറഞ്ഞു.

'നീ നിന്റെ ഫുട്വര്‍ക്ക് മെച്ചപ്പെടുത്തിയില്ലെങ്കില്‍, നീ നിരന്തരം കുഴപ്പങ്ങളില്‍ ചാടും. റണ്‍സ് നേടുന്നതും അല്ലാത്തതും വേറെ കാര്യം, പക്ഷേ നീ നിന്റെ ഫുട്വര്‍ക്ക് മെച്ചപ്പെടുത്തിയേ തീരൂവെന്നും' സഞ്ജുവിനോട് പറഞ്ഞു. ബാറ്റിങ് എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് ഞാന്‍ അവന് ചില നിര്‍ദേശങ്ങള്‍ നല്‍കി. അവന്‍ കൂടുതല്‍ സമയം വിക്കറ്റില്‍ ചെലവഴിച്ചതോടെ അവന്റെ ഫുട്വര്‍ക്ക് മെച്ചപ്പെട്ടു. കഠിനമായി പരിശീലനം നടത്തിയതിന്റെ മികവാണ് അതെന്നും യുവരാജ് പറഞ്ഞു.

ടി20 ലോകകപ്പിന് മുന്‍പ് സഞ്ജു സാംസണും യുവരാജ് സിങും ഒന്നിച്ചുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവരാജ് സിങുമായുള്ള കൂടിക്കാഴ്ച ഏറെ പ്രയോജനപ്പെട്ടതായി സഞ്ജു പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. അതേസമയം ഐപിഎലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ സഞ്ജുവിന്റെ മോശം തുടക്കമാണ്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും രണ്ടക്കം കടക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. രണ്ട് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെടുകയും ചെയ്തു.

Sanju Samson's batting struggles and improvements are highlighted, with former Indian cricketer Yuvraj Singh sharing insights on his footwork

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാപട്യമേ നിന്റെ പേരോ പിണറായി വിജയന്‍; എല്ലാം തട്ടിക്കൂട്ട് സര്‍വേകള്‍, ഒപ്പത്തിനൊപ്പമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം'

കശ്മീർ മുതൽ കന്യാകുമാരി വരെ: ഇന്ത്യയുടെ ചർമ്മരഹസ്യങ്ങൾ

മറക്കില്ല നിന്റെ അണ്ണാ എന്ന വിളി, അതാകും അവസാന കൂടിക്കാഴ്ചയെന്ന് അറിഞ്ഞില്ല...; നെഞ്ച് നീറി ശശാങ്കന്‍ മയ്യനാട്

'മത്സരിക്കാത്തത് സ്വന്തം തീരുമാനം'; ബിജെപി അവഗണിച്ചിട്ടില്ലെന്ന് അണ്ണാമലൈ

രഞ്ജിത്ത് തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

SCROLL FOR NEXT