സൂര്യകുമാർ യാദവും സഞ്ജു സാംസണും (Sanju Samson)  x
Sports

സഞ്ജു പ്ലെയിങ് ഇലവനില്‍ ഉണ്ടാകുമോ?; 'സാര്‍, ഞാന്‍ നിങ്ങള്‍ക്ക് മെസേജ് അയക്കാം!'

മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി സൂര്യകുമാര്‍ യാദവ്

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നാളെയാണ് ആരംഭിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിനു ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രസകരമായ മറുപടിയാണ് ടൂര്‍ണമെന്റിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകനു നല്‍കിയത്. ക്യാപ്റ്റന്‍മാരുടെ വാര്‍ത്താ സമ്മേളനത്തിനിടെയാണ് രസകരമായ സംഭവം.

സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടാകുമോ?

'സാര്‍, ഞാന്‍ നിങ്ങള്‍ക്ക് പ്ലെയിങ് ഇലവന്‍ തീരുമാനമായാല്‍ മെസേജ് അയക്കാം. സഞ്ജു ടീമിലെ നിര്‍ണായക താരമാണ്. ഉചിതമായ സമയത്ത് ഞങ്ങള്‍ വേണ്ട തീരുമാനം എടുക്കും'- ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോടു സൂര്യകുമാര്‍ ചിരിച്ചു കൊണ്ടു മറുപടി നല്‍കി.

ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ടി20 ടീമിലേക്കുള്ള വൈസ് ക്യാപ്റ്റനായുള്ള വരവില്‍ സംശയത്തിലായത് സഞ്ജുവിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനമാണ്. അഭിഷേകിനൊപ്പം ഗില്ലായിരിക്കും ഓപ്പണ്‍ ചെയ്യുക. സഞ്ജുവിനെ ഏതു സ്ഥാനത്തു കളിപ്പിക്കുമെന്ന കണ്‍ഫ്യൂഷനിലാണ് ടീം. കേരള ക്രിക്കറ്റ് ലീഗില്‍ കത്തും ഫോമില്‍ ബാറ്റ് വീശിയാണ് സഞ്ജു ഏഷ്യാ കപ്പിനായി എത്തിയത്. അതിനിടെയാണ് ക്യാപ്റ്റനോടുള്ള ചോദ്യം വന്നത്.

ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷമാണ് സഞ്ജുവിനു തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടാന്‍ ആരംഭിച്ചത്. താരം അവസരം മുതലെടുക്കുകയും ചെയ്തു. ടി20യില്‍ 3 അന്താരാഷ്ട്ര സെഞ്ച്വറികള്‍ മലയാളി താരം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അഭിഷേക് ശര്‍മ- സഞ്ജു സാംസണ്‍ ഓപ്പണിങ് ടി20യില്‍ ക്ലിക്കായ സാഹചര്യത്തില്‍ കൂടിയാണ് ഗില്ലിന്റെ വരവ്. ഇതോടെയാണ് സഞ്ജുവിന്റെ സ്ഥാനം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നത്.

ഏഷ്യാ കപ്പിന് ഇന്നാണ് തുടക്കമാകുന്നത്. ഇന്ന് ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍- ഹോങ്കോങ് പോരാട്ടം. നാളെ ഇന്ത്യ- യുഎഇ മത്സരം.

Suryakumar Yadav spoke about the selection dilemma between Jitesh Sharma and Sanju Samson for the upcoming Asia Cup match against AE.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT