സഞ്ജുവിന്റെ സിക്‌സര്‍ ഗാലറിയില്‍ യുവതിയുടെ മുഖത്ത് കൊണ്ടപ്പോള്‍  എക്‌സ്
Sports

സഞ്ജുവിന്റെ സിക്‌സര്‍ വീണത്‌ മുഖത്ത്; ഗാലറിയില്‍ വേദനകൊണ്ട് കരഞ്ഞ് യുവതി, ക്ഷമ പറഞ്ഞ് താരം, വിഡിയോ

നിലത്ത് പിച്ച് ചെയ്തതിന് ശേഷമാണ് മുഖത്ത് കൊണ്ടെതെന്നുള്ളതുകൊണ്ട് കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ സിക്‌സര്‍ പതിച്ച് ആരാധികയ്ക്ക് പരിക്ക്. മത്സരത്തില്‍ അര്‍ധസെഞ്ച്വറി പിന്നിട്ട് മുന്നേറുന്നതിനിടെയാണ് സംഭവം. ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ 10ാം ഓവറിലെ രണ്ടാം പന്തിലാണ്, സഞ്ജുവിന്റെ സിക്‌സര്‍ യുവതിയുടെ ദേഹത്തു പതിച്ചത്.

നിലത്ത് പിച്ച് ചെയ്തതിന് ശേഷമാണ് മുഖത്ത് കൊണ്ടെതെന്നുള്ളതുകൊണ്ട് കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. വേദനകൊണ്ട് കരഞ്ഞ യുവതിയുടെ മുഖത്ത് ഐസ് വച്ചുകൊടുക്കുന്നതിന്റെ അടക്കം വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു. ഐസ് മുഖത്തമര്‍ത്തിപ്പിടിച്ച് കരയുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മത്സരം സംപ്രേഷണം ചെയ്ത ചാനലും കാണിക്കുന്നുണ്ടായിരുന്നു. ഇതോടെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി.

സ്റ്റബ്‌സിന്റെ ഓവര്‍ ആരംഭിക്കുമ്പോള്‍ 27 പന്തില്‍ 46 റണ്‍സുമായി സഞ്ജുവായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ ലോങ് ഓണിനു മുകളിലൂടെ തകര്‍പ്പന്‍ സിക്‌സറിനു പറത്തി സഞ്ജു രാജകീയമായി അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കി. അര്‍ധസെഞ്ചറി നേട്ടം ആഘോഷിക്കാന്‍ അടുത്ത പന്തില്‍ സഞ്ജുവിന്റെ വക വീണ്ടും സിക്‌സര്‍. ഇത്തവണ ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ പന്ത് ഗാലറിയിലേക്ക്. ഇതിനിടെ ഗാലറിയിലെ ആള്‍ക്കൂട്ടത്തിലേക്ക് പന്ത് എത്തിയത്. യുവതിയുടെ ദേഹത്തു പന്തു തട്ടിയെന്ന് തിരിച്ചറിഞ്ഞ സഞ്ജു, ക്ഷമാപണ രൂപത്തില്‍ കയ്യുയര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം