ഫോട്ടോ: കേരള എഫ്എ ട്വിറ്റർ 
Sports

വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരളം ഇറങ്ങുന്നു; എതിരാളി ബിഹാര്‍

ആദ്യമത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ടീം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരളം ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ബിഹാറാണ് എതിരാളികള്‍. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം. 

ഗ്രൂപ്പ് രണ്ടിലെ ആദ്യമത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ടീം. വിഘ്‌നേഷ്, നരേഷ് ഭാഗ്യനാഥ്, റിസ്‌വാന്‍ അലി എന്നിവര്‍ രണ്ടു ഗോളുകള്‍ വീതം നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ട് ശേഷിക്കുന്ന ഗോളും കരസ്ഥമാക്കി.

പരിക്കേറ്റ മധ്യനിര താരം അജീഷ് സുഖം പ്രാപിച്ചു എന്നത് ടീമിന് ആശ്വാസകരമാണ്. ആദ്യ കളിയില്‍ ബിഹാര്‍ ജമ്മു കശ്മീരിനോട് എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT