ചിത്രം: ട്വിറ്റര്‍ 
Sports

പെലെ മുതല്‍ നെയ്മര്‍ വരെ; 111 വര്‍ഷത്തെ മഹത്തായ യാത്ര, ചരിത്രത്തിലാദ്യമായി സാന്റോസ് തരംതാഴ്ത്തപ്പെട്ടു

പാല്‍മിറസാണ് ഇത്തവണ ചാമ്പ്യന്മാരായത്. അവരുടെ 12ാം കിരീടമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

സാവോ പോളോ: 111 വര്‍ഷത്തെ മഹത്തായ ചരിത്രം. വിഖ്യാത താരം പെലെ മുതല്‍ സൂപ്പര്‍ താരം നെയ്മര്‍ വരെയുള്ള എണ്ണം പറഞ്ഞ ഫുട്‌ബോള്‍ താരങ്ങളെ സംഭാവന ചെയ്ത ടീം. ചരിത്രത്തിലാദ്യമായി സാന്റോസ് ബ്രസീല്‍ സീരി എ പോരാട്ടത്തില്‍ നിന്നു തരംതാഴ്ത്തപ്പെട്ടു. 

പാല്‍മിറസാണ് ഇത്തവണ ചാമ്പ്യന്മാരായത്. അവരുടെ 12ാം കിരീടമാണിത്. 

സീസണിലെ അവസാന പോരാട്ടത്തില്‍ ജയിച്ചിരുന്നെങ്കില്‍ സാന്റോസിനു റെലഗേഷന്‍ ഒഴിവാക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ നിര്‍ണായക പോരാട്ടത്തില്‍ ഫോര്‍ടലസയോടു 2-1നു പരാജയപ്പെട്ടതോടെ അവരുടെ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. ലീഗില്‍ 17ാം സ്ഥാനത്താണ് അവര്‍ സീസണില്‍ ഫിനിഷ് ചെയ്തത്. ജയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് സ്ഥാനക്കയറ്റം സാധ്യമായിരുന്നു. 

1950-60 കളിലാണ് ക്ലബിന്റെ സുവര്‍ണ കാലം. നിരവധി കിരീടങ്ങളാണ് അവര്‍ സ്വന്തമാക്കിയിട്ടുള്ളത്. 12 സ്റ്റേറ്റ് കിരീടങ്ങള്‍, ആറ് ലീഗ് ടൈറ്റിലുകള്‍, രണ്ട് കോപ ലിബര്‍ട്ടഡോറസ് കിരീടങ്ങള്‍ അവര്‍ ഷോക്കേസിലെത്തിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT