ഫോട്ടോ: ട്വിറ്റർ 
Sports

ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി സാറ ടെയ്ലർ; ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതാ കോച്ച്

ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി സാറ ടെയ്ലർ; ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതാ കോച്ച്

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ക്രിക്കറ്റിൽ പുതിയ ചരിത്രം രചിച്ച് മുൻ ഇം​ഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ സാറ ടെയ്ലർ. പുരുഷ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടമാണ് സാറ സ്വന്തമാക്കിയത്. നവംബർ 19ന് ആരംഭിക്കുന്ന അബുദാബി ടി10 ലീഗിൽ ടീം അബുദാബിയുടെ സഹ പരിശീലകയായി നിയമിയ്ക്കപ്പെട്ടതോടെയാണ് സാറയ്ക്ക് ഈ നേട്ടം സ്വന്തമായത്. 

നേരത്തെ കൗണ്ടി ക്ലബ് സസെക്‌സിൽ വനിതാ സ്‌പെഷ്യലൈസ്ഡ് കോച്ചായിരുന്നു സാറ. എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായാണ് താരം അറിയപ്പെടുന്നത്. ടി10 ലീഗിലെ തന്റെ പങ്കാളിത്തം ലോകമെമ്പാടുമുള്ള വനിതകൾക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായി സാറ പ്രതികരിച്ചു. 

ക്രിസ് ​ഗെയ്ൽ അടക്കമുള്ളവരാണ് ടീം അബുദാബിയ്ക്കായി കളിക്കാനിറങ്ങുന്നത്. 32-കാരിയായ സാറ 2006-ലാണ് ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. 10 ടെസ്റ്റുകളും 126 ഏകദിനങ്ങളും 90 ടി20 മത്സരങ്ങളും ടീമിനായി കളിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

SCROLL FOR NEXT