സര്‍ഫറാസ് ഖാന്‍ ട്വിറ്റര്‍
Sports

രാഹുലും പുറത്ത്; ഒടുവില്‍ സര്‍ഫറാസിനു അവസരം; സൗരഭും വാഷിങ്ടന്‍ സുന്ദറും ടീമില്‍

ഫെബ്രുവരി രണ്ട് മുതലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നു കെഎല്‍ രാഹുലും പുറത്ത്. പരിക്കേറ്റ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ നേരത്തെ പുറത്തായിരുന്നു. പിന്നാലെയാണ് ഇന്ത്യക്ക് മറ്റൊരു തിരിച്ചടി കൂടി. ഒന്നാം ടെസ്റ്റില്‍ രാഹുലും ജഡേജയുമാണ് ഇന്ത്യക്കായി തിളങ്ങിയ രണ്ട് പേര്‍. ഫെബ്രുവരി രണ്ട് മുതലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

രാഹുലിന്റെ പകരക്കാരനായി സര്‍ഫറാസ് ഖാനെ ടീമിലെടുത്തു. സൗരഭ് കുമാര്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരും ടെസ്റ്റ് ടീമിലേക്ക് എത്തിയിട്ടുണ്ട്.

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കഴിഞ്ഞ ദിവസം സര്‍ഫറാസ് 161 റണ്‍സെടുത്തു കളിയിലെ താരമായി

ദീര്‍ഘ നാളായി ഇന്ത്യന്‍ ടീമിലേക്ക് അവസരം കാത്തു നില്‍ക്കുന്ന സര്‍ഫറാസ് നിലവില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു. കഴിഞ്ഞ ദിവസം താരം 161 റണ്‍സെടുത്തു കളിയിലെ താരമായി.

സൗരഭ് കുമാറിനും ഇംഗ്ലണ്ട് ലയണ്‍സിനെതിരായ പോരാട്ടമാണ് തുണച്ചത്. താരം ആറ് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്