സാത്വിക്- ചിരാ​ഗ് സഖ്യം/ പിടിഐ 
Sports

ചരിത്രമെഴുതി ഫൈനലില്‍; പക്ഷേ, പൊരുതി വീണു; സാത്വിക്- ചിരാഗ് സഖ്യത്തിനു കിരീട നഷ്ടം

ആദ്യ സെറ്റ് നേടിയ ശേഷമായിരുന്ന രണ്ട് സെറ്റുകളില്‍ ഇന്ത്യന്‍ സഖ്യം തോല്‍വി വഴങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ക്വലാലംപുര്‍: മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ഫൈനലിലേക്ക് മുന്നേറി ചരിത്രമെഴുതിയ ഇന്ത്യയുടെ സത്വിക് സായ്‌രാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിനു ഫൈനലില്‍ തോല്‍വി. കലാശപ്പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ സഖ്യമായ ചൈനയുടെ വി കെങ് ലിയാങ്- ചാങ് വാങ് സഖ്യത്തോടു ഇന്ത്യന്‍ സഖ്യം പൊരുതി വീണു. 

സ്‌കോര്‍: 21-9, 18-21, 17-21. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്ന രണ്ട് സെറ്റുകളില്‍ ഇന്ത്യന്‍ സഖ്യം തോല്‍വി വഴങ്ങിയത്. 

ആദ്യ സെറ്റില്‍ മിന്നും ഫോമിലാണ് ലോക രണ്ടാം നമ്പര്‍ സഖ്യമായ സാത്വിക്- ചിരാഗ് സഖ്യം കളിച്ചത്. ഒരു പഴുതും നല്‍കാതെ സെറ്റ് 21-9നു സ്വന്തമാക്കി. 

എന്നാല്‍ രണ്ടും മൂന്നും സെറ്റുകൡ ചൈനീസ് സഖ്യം തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ഇന്ത്യന്‍ സഖ്യം 10-3നു ലീഡുമായി മുന്നേറിയിരുന്നു. എന്നാല്‍ സ്‌കോര്‍ 14-14 എന്ന നിലയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ചൈനീസ് സഖ്യത്തിനു സാധിച്ചതോടെ അവരുടെ ആത്മവിശ്വാസം കൂടി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT