Shubman Gill image credit: BCCI
Sports

കോഹ് ലി ഫോം തുടരുമോ?, വാഷിങ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്

രണ്ടാം എകദിന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: രണ്ടാം എകദിന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യയ്ക്കായി കളത്തില്‍ ഇറങ്ങും. ഇന്ത്യന്‍ ടീമില്‍ മറ്റു മാറ്റങ്ങള്‍ ഒന്നുമില്ല.

രാജ്കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്. ആദ്യ മത്സരം നാലു വിക്കറ്റിന് വിജയിച്ച ഇന്ത്യയ്ക്ക് ഇന്നും വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. അതേസമയം തിരിച്ചു വരവു ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് കളത്തിലിറങ്ങുന്നത്. ഏഴ് തവണ ഇന്ത്യയിലെത്തിയപ്പോഴും കിവീസിന് പരമ്പര നേടാനായിട്ടില്ല. ഈ ചരിത്രം തിരുത്തിക്കുറിക്കുറിക്കുകയാവും കിവീസ് ലക്ഷ്യമിടുന്നത്.

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നിവരിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ കളിയിലെ താരമായ കോഹ്ലി 93 റണ്ണെടുത്ത് പുറത്തായി. രോഹിത് 29 പന്തില്‍ 26 റണ്ണടിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പാണ് ഇരുവരുടെയും ലക്ഷ്യം. നിലവിലെ ഫോം പ്രായത്തെ മറികടക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഇന്ത്യ: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ന്യൂസിലന്‍ഡ്: മൈക്കല്‍ ബ്രേസ്‌വെല്‍ (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വെ, ഹെന്റി നിക്കോള്‍സ്, വില്‍ യങ്, ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ഹേ, സാക്ക് ഫോള്‍ക്‌സ്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ജെയ്ഡന്‍ ലെനോക്‌സ്

second ODI between India and New Zealand today, New Zealand chose to field

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

കലോത്സവം മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആ​ഘോഷം: ശിവൻകുട്ടി

പ്രമേഹരോഗികൾക്ക് സുരക്ഷിതമായ പച്ചക്കറികൾ

അസിഡിറ്റി കുറയ്ക്കാം, ഹെൽത്തി ചെറുപയർ സാലഡ് റെസിപ്പി

ബോസ് കൃഷ്ണമാചാരി ബിനാലെ വിട്ടു; കുടുംബപരമായ കാരണങ്ങളാലെന്ന് വിശദീകരണം

SCROLL FOR NEXT