ഹെഡറിലൂടെ വിജയ ഗോള്‍ നേടുന്ന ഗാബിയ (ചുവപ്പ് ജേഴ്സി) എക്സ്
Sports

​ഗാബിയയുടെ ബുള്ളറ്റ് ഹെഡറിൽ 'നാട്ടങ്ക വേദന' മിലാൻ മായ്ച്ചു, ഇന്ററിനെ വീഴ്ത്തി

മിലാന്‍ ര്‍ബിയില്‍ ഇന്ററിനെ മിലാന്‍ വീഴ്ത്തുന്നത് 2 വര്‍ഷത്തിനു ശേഷം

Author : സമകാലിക മലയാളം ഡെസ്ക്

മിലാന്‍: രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നാട്ടങ്കം വിജയിച്ച് എസി മിലാന്‍. ഇന്റര്‍ മിലാനെതിരായ കഴിഞ്ഞ ആറ് ഡെര്‍ബികളും മിലാന്‍ തോറ്റിരുന്നു. ഒടുവില്‍ അവര്‍ ജയിച്ചത് 2022 സെപ്റ്റംബറില്‍. പിന്നീട് ആറ് തവണ മിലാന്‍ നാട്ടങ്കം അരങ്ങേറിയെങ്കിലും ആറ് പോരും ഇന്റര്‍ ജയിച്ചു കയറി.

ഇത്തവണ ഇന്ററിനെ അവരുടെ തട്ടകത്തില്‍ കയറിയാണ് മിലാന്‍ വീഴ്ത്തിയത്. 1-2നാണ് ജയം. ക്രിസ്റ്റിയന്‍ പുലിസിച്, മാറ്റിയോ ഗാബിയ എന്നിവരാണ് മിലാനായി വല ചലിപ്പിച്ചത്. ഫെഡറിക്കോ ഡിമാര്‍ക്കോയാണ് ഇന്ററിന്റെ ആശ്വാസ ഗോള്‍ നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കളി തുടങ്ങി 10ാം മിനിറ്റില്‍ തന്നെ പുലിസിച് മിലാനെ മുന്നിലെത്തിച്ചു. എന്നാല്‍ ഡിമാര്‍ക്കോയിലൂടെ ഇന്റര്‍ 27ാം മിനിറ്റില്‍ തിരിച്ചെത്തി. 89ാം മിനിറ്റിലാണ് ഇന്ററിന്റെ ഹൃദയം മുറിച്ച് ഗാബിയയുടെ ഗോള്‍ വന്നത്. താരത്തിന്റെ ബുള്ളറ്റ് ഹെഡ്ഡര്‍ ഇന്റര്‍ ഗോള്‍ കീപ്പര്‍ യാന്‍ സോമ്മര്‍ക്ക് ഒരവസരവും നല്‍കാതെ ഗോളായി മാറി.

സീസണിലെ ആദ്യ തോല്‍വിയാണ് ഇന്ററിനു സംഭവിച്ചത്. ഇരു മിലാന്‍ ടീമുകള്‍ക്കും 8 പോയിന്റ് വീതം. ഗോള്‍ വ്യത്യാസ ബലത്തില്‍ ഇന്റര്‍ ആറാമതും മിലാന്‍ ഏഴാം സ്ഥാനത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ