ഷഹീന്‍ അഫ്രീദിയും ഭാര്യ അന്‍ഷയും/ട്വിറ്റര്‍ 
Sports

ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷയെ മിന്നുകെട്ടി ഷഹീന്‍ അഫ്രീദി; വീഡിയോയും ചിത്രങ്ങളും

കറാച്ചിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്സാമബാദ്: പാകിസ്ഥാന്റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി വിവാഹിതനായി. മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷയാണു വധു. കറാച്ചിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ഷഹീന്‍ അഫ്രീദിയും അന്‍ഷയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു.

സഹതാരങ്ങളായ സര്‍ഫറാസ് ഖാന്‍, ശതബ് ഖാന്‍, നസീം ഷാ തുടങ്ങിയവരും കറാച്ചിയിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) ഫ്രാഞ്ചൈസി ലാഹോര്‍ ഖലന്ദര്‍സ് ട്വിറ്ററില്‍ ഷഹീന്റെ വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ട്വന്റി20 ലോകകപ്പിനിടെ കാലിനു പരുക്കേറ്റ അഫ്രീദി, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനു മുന്‍പേ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

ഫെബ്രുവരി പതിമൂന്നിന്് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ എട്ടാം പതിപ്പിനു തുടക്കമാകം. ലാഹോര്‍ ക്വാലാന്‍ഡേഴ്‌സും മുള്‍ട്ടാന്‍ സുല്‍ത്താന്‍സും തമ്മിലാണ് ആദ്യ മത്സരം. ലാഹോര്‍ ടീമിന്റെ നായകനാണ് ഷഹീന്‍ അഫ്രീദി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT