Shaheen Afridi  x
Sports

പാക് ടീമില്‍ വീണ്ടും കസേര കളി! മുഹമ്മദ് റിസ്വാനും ക്യാപ്റ്റന്‍ സ്ഥാനം പോയി; ഇനി ഷഹീന്‍ അഫ്രീദിയുടെ ഊഴം

അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഷഹീന്‍ ടീമിനെ നയിക്കും

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ സമീപ കാലത്ത് മോശം അവസ്ഥയിലൂടെ കടന്നു പോകുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും അഴിച്ചു പണി. മുഹമ്മദ് റിസ്വാനെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റി. സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് പുതിയ ഏകദിന ക്യാപ്റ്റന്‍. അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഷഹീന്‍ ടീമിനെ നയിക്കും.

ഇസ്ലാമബാദില്‍ നടന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. സെലക്ടര്‍മാര്‍, ഉപദേശക സമിതി അംഗങ്ങള്‍, വൈറ്റ് ബോള്‍ പരിശീലകന്‍ മൈക്ക് ഹെസെന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പാക് കോച്ചായും ക്യാപ്റ്റനായും നിരവധി പേരാണ് വന്നത്. എന്നാല്‍ റിസ്വാനൊഴികെ ഒരാള്‍ക്കും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. സമയം നല്‍കാതെ അതിവേഗം തന്നെ പലരും പുറത്താകുകയും ചെയ്തു. മികച്ച നായക മികവ് പുറത്തെടുത്തിട്ടും റിസ്വാന്റെ സ്ഥാനത്തിനും അൽപ്പായുസായി.

റിസ്വാന്റെ കീഴില്‍ പാക് ടീം ഏകദിനത്തില്‍ ഭേദപ്പെട്ട സംഘമായിരുന്നു. ഓസ്‌ട്രേലിയ, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ പാക് ടീമിനെ പരമ്പര ജയങ്ങളിലേക്ക് നയിക്കാൻ താരത്തിനു സാധിച്ചു. താരത്തെ പൊടുന്നനെ മാറ്റിയതിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല. പരിശീലകൻ മൈക്ക് ഹെസെൻ താരത്തെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു പുറത്താക്കണമെന്നു കടുംപിടുത്തം പിടിച്ചതായും ചില റിപ്പോർട്ടുകളുണ്ട്.

തിരിച്ചടികളില്‍ നിന്നു മോചനം തേടിയാണ് പാക് ടീം അഴിച്ചു പണി നടത്തുന്നത്. സല്‍മാന്‍ ആഘ, ഷഹീന്‍ അഫ്രീദി എന്നിവരുടെ നേതൃഗുണം പുതിയ ടീമിനെ കെട്ടിപ്പടുക്കാന്‍ ഉതകുമെന്ന കോച്ചിന്റെ തീരുമാനമാണ് നായക മാറ്റത്തിനു പിന്നിലെന്നും സൂചനകളുണ്ട്.

നേരത്തെ ടി20 ടീമിന്റെ ക്യാപ്റ്റനായി 2023ല്‍ ഷഹീന്‍ അഫ്രീദിയെ നിയമിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കു പിന്നാലെ താരത്തെ സ്ഥാനത്തു നിന്നു പുറത്താക്കുകയും ചെയ്തു. ടി20 ലോകകപ്പില്‍ ബാബര്‍ അസം തന്നെ നായകനായി തിരിച്ചെത്തുകയും ചെയ്തിരുന്നു. നിലവില്‍ സല്‍മാന്‍ ആഘയാണ് ടി20 നായകന്‍. ഷാന്‍ മസൂദാണ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍.

66 ഏകദിനങ്ങളും 92 ടി20 മത്സരങ്ങളും പാക് ജേഴ്‌സിയില്‍ കളിച്ച താരമാണ് ഷഹീന്‍. മൂന്ന് ഫോര്‍മാറ്റിലും പാക് ടീമിലെ സ്ഥിരം സാന്നിധ്യമായി നില്‍ക്കുന്ന താരം കൂടിയാണ് ഷഹീന്‍.

Pakistan Cricket Board has appointed left arm pacer Shaheen Afridi as their ODI captain, replacing Muhammad Rizwan ahead of the next month's ODI series against South Africa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT