ഫോട്ടോ: ട്വിറ്റർ 
Sports

ആദ്യ പന്തില്‍ ബാറ്റ് മുറിച്ചു, രണ്ടാം പന്തില്‍ കുറ്റി പിഴുതെറിഞ്ഞു! ഷഹീന്‍ അഫ്രീദിയുടെ തീ തുപ്പും പേസ് (വീഡിയോ)

വിജയം തേടിയിറങ്ങിയ പെഷവാറിന്റെ ആദ്യ ഓവറില്‍ തന്നെയാണ് കൗതുകം ജനിപ്പിച്ച രംഗങ്ങള്‍ പിറന്നത്

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാക് പേസിന്റെ നവീന മുഖമാണ് ഷഹീന്‍ ഷാ അഫ്രീദി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വാലന്റേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഷഹീന്‍. ഇപ്പോള്‍ താരത്തിന്റെ പിഎസ്എല്ലിലെ ഒരു ഓവറാണ് ശ്രദ്ധേയമാകുന്നത്. 

പെഷവാര്‍ സാല്‍മിക്കെതിരായ പോരാട്ടത്തിലാണ് കൗതുകം ജനിപ്പിച്ച ഈ ഓവര്‍. മത്സരത്തില്‍ 242 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് ലാഹോര്‍ പെഷവാറിന് മുന്നില്‍ വച്ചത്. 

വിജയം തേടിയിറങ്ങിയ പെഷവാറിന്റെ ആദ്യ ഓവറില്‍ തന്നെയാണ് കൗതുകം ജനിപ്പിച്ച രംഗങ്ങള്‍ പിറന്നത്. മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ലാഹോറിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കു വഹിച്ച ഷഹീനാണ് ആദ്യ ഓവര്‍ എറിഞ്ഞത്. 

ആദ്യ പന്തില്‍ തന്നെ പെഷവാര്‍ ഓപ്പണര്‍ മുഹമ്മദ് ഹാരിസിന്റെ ബാറ്റ് രണ്ട് കഷ്ണമാക്കി ഷഹീന്‍. പുതിയ ബാറ്റുമായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസ് രണ്ടാം പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കവേ കുറ്റി പിഴുതെറിഞ്ഞാണ് ആ പന്ത് മൂളിപ്പറന്നത്. രണ്ട് പന്തിലും അസാധ്യമായ പേസ് നിറച്ചാണ് ഷഹീന്‍ എറിഞ്ഞത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. 

മത്സരത്തില്‍ ലാഹോര്‍ 40 റണ്‍സിന് വിജയിച്ചു. കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പെഷവാറിന്റെ പോരാട്ടം 201 റണ്‍സില്‍ അവസാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT