ഫോട്ടോ: ട്വിറ്റർ 
Sports

ആരാധകരുടെ ചോദ്യ ശരങ്ങള്‍ ഏറ്റു; ഷാരൂഖ് ഖാനും സായ് കിഷോറും ഇന്ത്യന്‍ ടീമില്‍

ആരാധകരുടെ ചോദ്യ ശരങ്ങള്‍ ഏറ്റു; ഷാരൂഖ് ഖാനും സായ് കിഷോറും ഇന്ത്യന്‍ ടീമില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് താരങ്ങളായ ഷാരൂഖ് ഖാന്‍, സായ് കിഷോര്‍ എന്നിവരെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് ഇരുവരേയും ഉള്‍പ്പെടുത്തിയത്. സ്റ്റാന്‍ഡ് ബൈ ആയാണ് ഇരുവരേയും ടീമിനൊപ്പം ചേര്‍ത്തത്. 

ആഭ്യന്തര ക്രിക്കറ്റില്‍ മികവു തെളിയിച്ച ഷാരൂഖ് ഖാനെ ഇത്തവണ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തതാതിരുന്നത് ഒരു വിഭാഗം ആരാധകര്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് സായ് കിഷോറിനൊപ്പം ഷാരൂഖിനേയും ടീമിലേക്ക് വിളിച്ചത്. ഫെബ്രുവരി ആറ് മുതലാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പരമ്പര ആരംഭിക്കുക.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഇരുവരെയും സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് പരമ്പരയുടെ വേദികള്‍ ചുരുക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടീമില്‍ കൂടുതല്‍ താരങ്ങളെ ഉള്‍പ്പെടുത്തിയത്. ഇടം കൈയന്‍ സ്പിന്നറായ സായ് കിഷോറിന്റെ സേവനം നെറ്റ്‌സില്‍ക്കൂടി ഉപയോഗിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

നേരത്തെ, വിന്‍ഡീസിനെതിരായ പരമ്പരയ്ക്കായി രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ 18 അംഗ ഏകദിന ടീമിനെയും 18 അംഗ ടി20 ടീമിനെയും പ്രഖ്യാപിച്ചിരുന്നു. കെഎല്‍ രാഹുലാണ് ഇരു ടീമുകളുടെയും ഉപനായകന്‍. ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിയെ ഇരു ടീമുകളിലും ഉള്‍പ്പെടുത്തിയ സെലക്ടര്‍മാര്‍ ദീപക് ഹൂഡയെയും തിരിച്ചുവിളിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്