വിക്കറ്റെടുത്ത ഷമിയെ അഭിനന്ദിക്കുന്ന സഹ താരങ്ങൾ പിടിഐ
Sports

'പുലര്‍ച്ചെ 19-ാം നിലയിലെ ബാല്‍ക്കണിയില്‍ ഷമിയെ കണ്ടു'; എന്താണ് കാര്യമെന്ന് മനസ്സിലായി, സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

ഷമി ആ സമയത്ത് എത്രത്തോളം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നെന്ന് വെളിപ്പെടുത്തുകയാണ് അടുത്ത സുഹൃത്തായ ഉമേഷ് കുമാര്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മുഹമ്മദ് ഷമി. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുകയും ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും അവരുടെ മണ്ണില്‍ തോല്‍പ്പിക്കുകയും ചെയ്ത ടീമില്‍ ഷമി നിര്‍ണായക സാന്നിധ്യമായിരുന്നു. ഏകദിന ലോകകപ്പിന്റെ അവസാന മൂന്ന് പതിപ്പുകളില്‍ ഇന്ത്യയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരിലൊരാളായിരുന്നു ഷമി. ഏറ്റവും വേഗത്തില്‍ 100 ഏകദിന വിക്കറ്റുകള്‍ തികയ്ക്കുന്ന ഇന്ത്യന്‍ താരം, ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ നാല് വിക്കറ്റ് നേട്ടം കൊയ്ത താരം.

എന്നാല്‍, ഒരു ഘട്ടത്തില്‍ കരിയറിലും ജീവിതത്തിലും ഏറ്റവും വലിയ തിരിച്ചടികളും ആരോപണങ്ങളും നേരിടേണ്ടിയും വന്നു. നിരന്തര പരിക്കുകള്‍ക്ക് പുറമെ ഭാര്യ ഹസിന്‍ ജഹാന്റെ ഗാര്‍ഹിക പീഡന പരാതിയും ഒത്തുകളി ആരോപണവും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളെയാണ് താരത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. ഒരുഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഷമി ആ സമയത്ത് എത്രത്തോളം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നെന്ന് വെളിപ്പെടുത്തുകയാണ് അടുത്ത സുഹൃത്തായ ഉമേഷ് കുമാര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായുള്ള ഒത്തുകളി ആരോപണങ്ങള്‍ ഉയരുകയും അന്വേഷണത്തിലേക്ക് നയിക്കുകയും ചെയ്തത് ഷമിയെ തളര്‍ത്തിയെന്നും ഈ സമയം ഷമി തനിക്കൊപ്പമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു. എന്നാല്‍ എല്ലാം സഹിക്കാമെന്നും എന്നാല്‍ രാജ്യത്തെ ഒറ്റിക്കൊടുത്തുവെന്ന ആരോപണങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമാണെന്നും ഷമി പറഞ്ഞതായി ഉമേഷ് കുമാര്‍ വെളിപ്പെടുത്തി.

ഒരു ദിവസം പുലര്‍ച്ചെ നാല് മണിയോടടുത്ത് താന്‍ വെള്ളം കുടിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഷമി ബാല്‍ക്കണിയില്‍ നില്‍ക്കുന്നത് കണ്ടു, ഞങ്ങള്‍ 19ാം നിലയിലായിരുന്നു താമസിച്ചിരുന്നത്. എന്താണ് അന്ന് സംഭവിച്ചതെന്ന് മനസ്സിലായി. ഒരു ദിവസം ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍, ഒത്തുകളി അന്വേഷിക്കുന്ന കമ്മിറ്റിയില്‍നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്ന് അവന്റെ ഫോണില്‍ സന്ദേശം ലഭിച്ചു. ഒരു ലോകകപ്പ് നേടിയാല്‍ ഉണ്ടാകുമായിരുന്നതിനേക്കാള്‍ സന്തോഷമായിരുന്നു അന്ന് ഷമിക്കെന്നും സുഹൃത്ത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21