മുഹമ്മദ് ഷമി ട്വിറ്റര്‍
Sports

മുഹമ്മദ് ഷമിയുടെ ശസ്ത്രക്രിയ വിജയകരം; ഐപിഎല്‍ കളിക്കില്ല

ടി20 ലോകകപ്പ് കളിക്കുന്നതും ഉറപ്പില്ല

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കണങ്കാലിനു പരിക്കേറ്റ സീനിയര്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ശസ്ത്രക്രിയ വിജയകരം. ലണ്ടനിലാണ് താരത്തിനു ശസ്ത്രക്രിയ നടന്നത്.

ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും താരത്തിന്റെ തിരിച്ചു വരവ് വൈകുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഷമിക്കു ഐപിഎല്‍ നഷ്ടമാകും. വരാനിരിക്കുന്ന ടി20 ലോകകപ്പ് പോരാട്ടത്തിനു താരം പങ്കെടുക്കുമോ എന്നു ഉറപ്പുമില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശസ്ത്രക്രിയ വിജയകരമാണെന്നു ഷമി തന്നെ വ്യക്തമാക്കി. ഹോസ്പിറ്റലില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും താരം പങ്കിട്ടു.

ലോകകപ്പിലെ മിന്നും പ്രകടനത്തിനു താരം ഇന്ത്യക്കായി കളിക്കാനിറങ്ങിയിട്ടില്ല. ജനുവരിയില്‍ പരിക്കിന് ഇഞ്ചക്ഷന്‍ ചെയ്യാനായി ലണ്ടനിലേക്ക് ഷമി പോയിരുന്നു. എന്നാല്‍ ഈ ഇഞ്ചക്ഷന്‍ ഫലം കണ്ടില്ല. പിന്നാലെയാണ് ശസ്ത്രക്രിയ നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍