വീഡിയോ ദൃശ്യം 
Sports

'സൂപ്പർ ഷിമ്രോൺ'- പറക്കും ക്യാച്ചിൽ റോയ് പുറത്ത്! (വീഡിയോ)

ബൗണ്ടറി ലൈനിന് തൊട്ടരികിൽ നിന്നായിരുന്നു താരത്തിന്റെ ക്യാച്ച്. ട്രെന്റ് ബോൾട്ട് എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ് ഈ ക്യാച്ചിന്റെ പിറവി

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഐപിഎല്ലിൽ സൂപ്പർ മാൻ ക്യാച്ചുമായി രാജസ്ഥാൻ റോയൽസ് താരം ഷിമ്രോൺ ​ഹെറ്റ്മെയർ. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ പോരാട്ടത്തിലാണ് വിൻഡീസ് താരത്തിന്റെ പറക്കും ക്യാച്ച്. കൊൽക്കത്തയുടെ വെടിക്കെട്ട് ഓപ്പണർ ജാസൻ റോയിയുടെ നിർണായക വിക്കറ്റാണ് എണ്ണം പറഞ്ഞ ക്യാച്ചിലൂടെ ഹെ്റ്റ്മെയർ പുറത്താക്കിയത്. 

ബൗണ്ടറി ലൈനിന് തൊട്ടരികിൽ നിന്നായിരുന്നു താരത്തിന്റെ ക്യാച്ച്. ട്രെന്റ് ബോൾട്ട് എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ് ഈ ക്യാച്ചിന്റെ പിറവി.

സ്ലോ ബൗൾ ഫ്ലിക്ക് ചെയ്ത് സിക്സർ തൂക്കാനായിരുന്നു ഇം​ഗ്ലണ്ട് താരത്തിന്റെ ശ്രമം. ‍ഡീപ് സ്ക്വയർ ലെ​ഗിലൂടെ മുഴുനീളെ ഓടിയാണ് ഹെറ്റ്മെയർ പന്ത് കൈയിലൊതുക്കിയത്. ഓട്ടത്തിനിടെ താരം ചാടി പന്ത് കൈയിലൊതുക്കുകയായിരുന്നു. കാൽ ഫോർ ലൈനിൽ തട്ടാതെ സമർഥമായി ഓടി മാറാനും ഹെറ്റ്മെയർ ശ്രദ്ധിച്ചു. 

എട്ട് പന്തിൽ പത്ത് റൺസ് മാത്രമാണ് റോയ് നേടിയത്. പിന്നാലെ ചഹലിന്റെ പന്തിൽ കൊൽക്കത്ത നായകൻ നിതീഷ് റാണയേയും ​ഹെറ്റ്മെയർ മറ്റൊരു സൂപ്പർ ക്യാച്ചിലൂടെ തന്നെ മടക്കി. 17 പന്തിൽ 22 റൺസെടുത്തു നിതീഷ് മടങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT