ഫയല്‍ ചിത്രം 
Sports

'കോഹിനൂര്‍ രത്‌നം തിരികെ നല്‍കാന്‍ രാജ്ഞിയോട് പറയണം'; കമന്ററിക്കിടെ വില്‍കിന്‍സിനോട് ഗവാസ്‌കര്‍ 

മറൈന്‍ ഡ്രൈവിന്റെ ഭംഗി വിവരിക്കാന്‍ വില്‍കിന്‍സ് ഗാവസ്‌കറിനോട് ആവശ്യപ്പെട്ടപ്പോഴാണ് ഇന്ത്യന്‍ മുന്‍ താരം കോഹിനൂര്‍ രത്‌നത്തിലേക്ക് ചൂണ്ടിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ മത്സരത്തിലെ കമന്ററിക്ക് ഇടയില്‍ ഇംഗ്ലീഷ് കമന്റേറ്ററോട് കോഹിനൂര്‍ രത്‌നം തിരികെ തരാന്‍ ആവശ്യപ്പെട്ട് സുനില്‍ ഗാവസ്‌കര്‍. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിന് ഇടയിലാണ് സംഭവം. 

ഗാവസ്‌കറും ഇംഗ്ലീഷ് കമന്റേറ്റര്‍ വില്‍കിന്‍സും കമന്ററി ബോക്‌സിലിരിക്കുന്ന സമയം സ്‌ക്രീനില്‍ മുംബൈയിലെ മറൈന്‍ ഡ്രൈവ് കാണിച്ചു. മറൈന്‍ ഡ്രൈവിന്റെ ഭംഗി വിവരിക്കാന്‍ വില്‍കിന്‍സ് ഗാവസ്‌കറിനോട് ആവശ്യപ്പെട്ടപ്പോഴാണ് ഇന്ത്യന്‍ മുന്‍ താരം കോഹിനൂര്‍ രത്‌നത്തിലേക്ക് ചൂണ്ടിയത്. 

ലൈറ്റില്‍ തിളങ്ങി നില്‍ക്കുന്ന മറൈന്‍ ഡ്രൈവിനെ രാജ്ഞിയുടെ നെകഌിനോടാണ് ഇവര്‍ താരതമ്യപ്പെടുത്തിയത്. ഞങ്ങള്‍ ഇപ്പോഴും കോഹിനൂര്‍ രത്‌നത്തിനായി കാത്തിരിക്കുന്നു എന്നാണ് ഗാവസ്‌കര്‍ അതിന് മറുപടി നല്‍കിയത്. 

ബ്രിട്ടീഷ് സര്‍ക്കാരില്‍ പ്രത്യക സ്വാധീനം ഉണ്ടെങ്കില്‍ അത് ഞങ്ങള്‍ക്ക് തിരികെ നല്‍കാന്‍ ആവശ്യപ്പെടണം എന്നും കമന്ററി ബോക്‌സിലിരുന്ന് ഗാവസ്‌കര്‍ പറയുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആരാധകരും ഇത് ഏറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT