ശ്രേയസും ഇഷാനും source: bcci
Sports

തുടക്കം പതറി, രക്ഷകരായി ശ്രേയസും ഇഷാനും; ന്യൂസിലന്‍ഡിന് 192 റണ്‍സ് വിജയലക്ഷ്യം

ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഹാമില്‍ട്ടണ്‍: ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. 20 ഓവറില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് ആണ് നേടിയത്. 32 പന്തില്‍ 61 റണ്‍സ് നേടിയ ഇഷാന്‍ കിഷനും 23 പന്തില്‍ 50 റണ്‍സ് അടിച്ച ശ്രേയസ് അയ്യരുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചത്.

തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ തുടക്കം. ഓപ്പണര്‍ അഭിഷേക് ശര്‍മ റണ്‍സൊന്നും നേടാതെ പുറത്തായപ്പോള്‍ മറ്റൊരു ഓപ്പണറായ സഞ്ജു സാംസണ്‍ നാല് റണ്‍സ് നേടി പുറത്തായി. ആദം മില്‍നെയാണ് തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിച്ചത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ശ്രേയസ് അയ്യരും ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 93 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഇരുവരും പുറത്തായ ശേഷം അവസാന ഓവറുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും നമന്‍ ധീറും കത്തിക്കയറിയതോടെയാണ് സ്‌കോര്‍ 150 കടന്നത്.

നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കൗമാരതാരം വൈഭവ് സൂര്യവംശി ടീമില്‍ ഇടംപിടിച്ചില്ല. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്.

പേസര്‍മാരായ അക്ഷര്‍ പട്ടേലിനും മായങ്ക് യാദവിനും പകരമായി ഭുവനേശ്വര്‍ കുമാറും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ ഇടംപിടിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പര നേരത്തെ ഇന്ത്യ നേടിയിരുന്നു. അവസാനമത്സരത്തില്‍ ഇന്ത്യയെ ന്യൂസിലന്‍ഡ് ദയനീയമായി പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ ടീം: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി. നമന്‍ ധിര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Shreyas and Ishan come to the rescue; New Zealand set a target of 192 runs for victory

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: രാഹുലും നേതാക്കളും രാംലീലയിൽ

'ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്, ഓരോ തവണയും എന്നെ കൈ പിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് ജോ ആണ്'; നന്ദി പറഞ്ഞ് സൂര്യ

സിപിഎം നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു; ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ഈ മാസം ആറ് കിലോ വീതം അരി; നവംബറിലെ റേഷന്‍ വിതരണം മൂന്ന് മുതല്‍

'സുന്ദര രാവണൻ' എത്തി; എംജിയുടെ ശബ്ദത്തില്‍ ലാലേട്ടന്‍; ചാർജാക്കി 'അതിമനോഹര'ത്തിലെ ആദ്യ ഗാനം