ശ്രേയസ് അയ്യര്‍ ട്വിറ്റര്‍
Sports

മുംബൈക്കായി രഞ്ജിയില്‍ ഇറങ്ങി; ബാറ്റിങില്‍ പരാജയപ്പെട്ട് ശ്രേയസ് അയ്യര്‍

8 പന്തുകള്‍ നേരിട്ട് 3 റണ്‍സ് മാത്രം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈക്കായി രഞ്ജി കളിക്കാനിറങ്ങിയ ശ്രേയസ് അയ്യര്‍ ബാറ്റിങില്‍ പരാജയപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നു ബിസിസിഐ കര്‍ശന നിലപാടെടുത്തതിനു പിന്നാലെയാണ് താരം രഞ്ജി ട്രോഫി സെമിയില്‍ തമിഴ്‌നാടിനെതിരെ കളിക്കാനിറങ്ങിയത്.

മത്സരത്തില്‍ എട്ട് പന്തുകള്‍ നേരിട്ട് മൂന്ന് റണ്‍സ് മാത്രമാണ് താരം നേടിയത്. മത്സരത്തില്‍ മുംബൈ വലിയ തകര്‍ച്ചയെ നേരിട്ടെങ്കിലും പിന്നീടു തിരിച്ചു കയറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായിരിക്കെ ടീമില്‍ നിന്നു വിട്ടു നില്‍ക്കുന്ന ശ്രേയസ് അയ്യരോടും ഇഷാന്‍ കിഷനോടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരങ്ങള്‍ അതിനു തയ്യാറാകാത്തത് വിവാദമായി. വലിയ ചര്‍ച്ചകള്‍ക്കും അതു തുടക്കമിട്ടു.

ശ്രേയസ് പരിക്കു ചൂണ്ടിക്കാട്ടിയും ഇഷാന്‍ മാനസിക സമ്മര്‍ദ്ദം കാരണമായും പറഞ്ഞാണ് ടീമില്‍ നിന്നു ഒഴിവായത്. എന്നാല്‍ പിന്നീട് ശ്രേയസ് രഞ്ജിയില്‍ ഇറങ്ങുകയായിരുന്നു. ഇഷാന്‍ പക്ഷേ ഇപ്പോഴും കളിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT