Shubman Gill, Sanju Samson x
Sports

​ഗില്ലിനു വേണ്ടി ടീം പ്രഖ്യാപനം വൈകുന്നു; ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെങ്കിൽ സഞ്ജു ഓപ്പൺ ചെയ്യും?

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര ഈ മാസം 9 മുതൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴുത്തിനേറ്റ പരിക്കു മാറി ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ ഫിറ്റ്നസ് പരിശോധനയ്ക്കായി ബം​ഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ. പരിശോധനയിൽ പരിക്ക് പൂർണമായി ഭേദമായെന്നു സർട്ടിഫിക്കറ്റ് ലഭിച്ചാലേ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ​ഗില്ലിനു കളിക്കാൻ സാധിക്കു. ഈ മാസം 9 മുതലാണ് പ്രോട്ടീസിനെതിരായ ടി20 പരമ്പര. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ​ഗിൽ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാലാണ് ടീം പ്രഖ്യാപനം വൈകുന്നത് എന്നാണ് വിവരം. താരത്തിന്റഎ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടുന്നതിനു പിന്നാലെ ടീമിനേയും പ്രഖ്യാപിക്കും.

ഗില്ലിനു സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ ടീമിലേക്ക് പരി​ഗണിക്കില്ല. അങ്ങനെ വന്നാൽ അഭിഷേക് ശർമയ്ക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ തന്നെ ഓപ്പണറായി ഇറങ്ങും. യശസ്വി ജയ്സ്വാളിനേയും പരി​ഗണിച്ചേക്കും. അഭിഷേക് മിന്നും ഫോമിൽ കളിക്കുന്നതിനാൽ ഒരു സ്ഥാനത്തേക്ക് മാത്രമാണ് മത്സരം.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ​ഗില്ലിനു കഴുത്തിനു പരിക്കേറ്റത്. പിന്നാലെ താരം ​ഗ്രൗണ്ട് വിട്ടു. വിദ​ഗ്ധ ചികിത്സയ്ക്കായി മാറ്റുകയും ചെയ്തതോടെ ക്യാപ്റ്റൻ രണ്ടാം ടെസ്റ്റിൽ കളിച്ചില്ല. ഏകദിന പരമ്പരയ്ക്കുള്ള ടീമിലും ​ഗിൽ ഇടം പിടിച്ചില്ല.

Fingers remain crossed over Shubman Gill’s prospects of featuring in the upcoming T20I series against South Africa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടിയോടി രാഹുല്‍ കര്‍ണാടകയില്‍, കാറുകളും സിമ്മുകളും പലവട്ടം മാറ്റി; ഒളിക്കാന്‍ നിരവധിപ്പേരുടെ സഹായം

പൊട്ടാതെ വിദ​ഗ്ധമായി ക‌ട്ട് ചെയ്തെടുത്ത വജ്രം! പണിതത് ​ഏഥൻസിൽ; വിസ്മയമായി സാമന്തയുടെ ഒന്നരക്കോ‌ടിയുടെ വിവാഹമോതിരം

6 സിക്‌സും, 10 ഫോറും; 46 പന്തില്‍ തൂക്കിയത് 102 റണ്‍സ്; കത്തിക്കയറി മലയാളി താരം

തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ്; സ്ഥലം അനുവദിക്കാന്‍ സുപ്രീം കോടതി അനുമതി

Kerala PSC: സിവിൽ എൻജിനിയറിങ് ഡിപ്ലോമക്കാർക്ക് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുകൾ

SCROLL FOR NEXT