ശുഭ്മാന്‍ ഗില്‍/ഫയല്‍ ചിത്രം 
Sports

"റിലാക്സ് ചെയ്യൂ, 21 വയസ് മാത്രമുള്ള കുട്ടിയാണ് ശുഭ്മാൻ ​ഗിൽ; പിന്നോട്ടടിക്കുന്നത് പ്രതീക്ഷയുടെ ഭാരം"

ഓസ്ട്രേലിയക്കെതിരായ പര്യടനത്തിന് ശേഷം ​ഗിൽ റൺസ് സ്കോർ ചെയ്യും എന്ന പ്രതീക്ഷ വളർന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിഎല്ലിന്റെ ഈ സീസണിൽ ശുഭ്മാൻ ​ഗിൽ പരാജയപ്പെടാൻ കാരണം പ്രതീക്ഷകളുടെ ഭാരം ഏൽപ്പിച്ച സമ്മർദമെന്ന് ഇന്ത്യൻ മുൻ നായകൻ സുനിൽ ​ഗാവസ്കർ. 21 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ​ഗിൽ. ഇപ്പോൾ റിലാക്സ് ചെയ്യുകയാണ് ​ഗിൽ ചെയ്യേണ്ടതെന്നും ​ഗാവസ്കർ ചൂണ്ടിക്കാണിച്ചു. 

പ്രതീക്ഷകളുടെ ഭാരം പെട്ടെന്ന് ​ഗില്ലിൽ സമ്മർദം തീർക്കാൻ തുടങ്ങി. ഓസ്ട്രേലിയക്കെതിരായ പര്യടനത്തിന് ശേഷം ​ഗിൽ റൺസ് സ്കോർ ചെയ്യും എന്ന പ്രതീക്ഷ വളർന്നു. ആ പ്രതീക്ഷയുടെ ഭാരം ​ഗില്ലിനെ പിന്നോട്ടേക്ക് വലിക്കാൻ തുടങ്ങി. എന്നാൽ 21 വയസ് മാത്രം പ്രായമായ കുട്ടിയാണ് ​ഗിൽ. പരാജയങ്ങളുണ്ടാവും. അതിൽ നിന്ന് പഠിക്കുകയാണ് ​ഗിൽ ചെയ്യേണ്ടത്. തന്റെ മേലുള്ള പ്രതീക്ഷകളെ കുറിച്ച് ചിന്തിക്കാതെ തുറന്ന മനസോടെ കളിക്കണം, ​ഗാവസ്കർ പറഞ്ഞു. 

തന്റെ സ്വതസിദ്ധമായ ശൈലിയിൽ ​ഗിൽ കളിച്ചാൽ റൺസ് താനെ വരും. പ്രതീക്ഷയുടെ ഭാരം നിൽക്കുമ്പോൾ എല്ലാ ഡെലിവറിയിലും റൺസ് കണ്ടെത്താൻ നോക്കുന്നു. അതിലൂടെ സ്വന്തം വിക്കറ്റ് സ്വയം നഷ്ടപ്പെടുത്തുകയാണ് ​ഗിൽ ചെയ്യുന്നത് എന്നും ​ഗാവസ്കർ അഭിപ്രായപ്പെട്ടു. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ 20 അം​ഗ സംഘത്തിൽ ​ഗില്ലും ഉൾപ്പെട്ടിട്ടുണ്ട്. രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ​ഗില്ലിന് അവസരം ലഭിച്ചേക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. 7 ടെസ്റ്റ് കളിച്ചതിൽ നിന്ന് 3 അർധ ശതകങ്ങൾ ഇപ്പോൾ തന്നെ ​ഗില്ലിന്റെ അക്കൗണ്ടിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT