സെഞ്ച്വറി നേടിയ ഗില്ലിന്റെ ആഹ്ലാദം 
Sports

മോദി സ്‌റ്റേഡിയത്തില്‍ 'കൂട്ടക്കൊല'; ഗില്‍ അടിച്ചുപറത്തിയത് 10 സിക്‌സറും ഏഴ് ഫോറും; അതിവേഗ സെഞ്ച്വറി

49 പന്തില്‍ സെഞ്ചറി തികച്ച ഗില്‍, പ്ലേഓഫിലെ വേഗതയേറിയ സെഞ്ചറിയുടെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ സംഹാരതാണ്ഡവമാടി ശുഭ്മാന്‍ ഗില്‍. രണ്ടാഴ്ച മുന്‍പ് ഐപിഎല്ലില്‍ തന്റെ കന്നി സെഞ്ച്വറി കുറിച്ചിട്ട അതേ സ്റ്റേഡിയത്തില്‍ മറ്റൊരു സെഞ്ച്വറികൂടി അടിച്ചുകൂട്ടി 23കാരനായ ശുഭ്മാന്‍ ഗില്‍. മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും ഒരു ദയയുമില്ലാതെയാണ് ഗില്‍ അതിര്‍ത്തി കടത്തിയത്. 60 പന്തില്‍ നിന്ന് 129 റണ്‍സ് എടുത്താണ് ഗില്‍ മടങ്ങിയത്. സ്‌ട്രൈക്ക് റേറ്റ് 215.00. ഇതില്‍ പത്തു സിക്‌സറും ഏഴ് ഫോറും ഉള്‍പ്പെടുന്നു.

ഐപിഎല്‍ സീസണിലെ മൂന്നാം സെഞ്ചറിയാണ് ഗില്‍ തികച്ചത്. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം സെഞ്ചറി നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു ഗില്‍. 2016ല്‍ കോലിയും 2022ല്‍ ജോസ് ബട്ലറും നാല് സെഞ്ചറികള്‍ വീതം നേടിയിരുന്നു. ഐപിഎല്‍ പ്ലേ ഓഫില്‍ സെഞ്ചറി നേടുന്ന ഏഴാമത്തെ താരമാണ് ശുഭ്മാന്‍ ഗില്‍.  ഈ നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. 49 പന്തില്‍ സെഞ്ചറി തികച്ച ഗില്‍, പ്ലേഓഫിലെ വേഗതയേറിയ സെഞ്ചറിയുടെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു.

2016 ഐപിഎല്‍ സീസണില്‍ 973 റണ്‍സ് നേടിയ കോഹ്‌ലിയുടെ സ്‌കോര്‍ നേട്ടത്തിന് ശേഷം ഒരു സീസണില്‍ 800-ഓ അതിലധികമോ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റര്‍ കൂടിയായി ഗില്‍. സെഞ്ച്വറി നേട്ടത്തോടെ ഓറഞ്ച് ക്യാപ്പിന് അടുത്തെത്താന്‍ ഗില്ലിന് കഴിഞ്ഞു. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ ഡുപ്ലെസിയെ മറികടക്കാന്‍ ഇനി ഒന്‍പത് റണ്‍സ് മാത്രം മതി ഗില്ലിന്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT