ഫോട്ടോ: ട്വിറ്റർ 
Sports

'ചിലപ്പോള്‍, നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം'- ബുമ്രയുടെ 'കൊട്ട്' ആര്‍ക്കെതിരെ? 

ഹര്‍ദികിന്റെ തിരിച്ചു വരവാണ് പോസ്റ്റിനു കാരണമെന്നാണ് ചില ആരാധകര്‍ കമന്റ് ചെയ്തത്. എന്നാല്‍ അതൊന്നും പോസ്റ്റില്‍ വ്യക്തമല്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയ വലിയ ചര്‍ച്ചയായിരുന്നു. അതിനിടെ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമാകുന്നു. മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രിത് ബുമ്രയുടെ പോസ്റ്റാണ് വൈറലായത്. 

ആരെ ഉദ്ദേശിച്ചാണ് ബുമ്രയുടെ പോസ്റ്റ് എന്നതാണ് ആരാധകരെ കുഴയ്ക്കുന്നത്. 'ചിലപ്പോള്‍ നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം'- എന്നാണ് ബുമ്ര ഇന്‍സ്റ്റയില്‍ കുറിച്ചത്. 

ഹര്‍ദികിന്റെ തിരിച്ചു വരവാണ് പോസ്റ്റിനു കാരണമെന്നാണ് ചില ആരാധകര്‍ കമന്റ് ചെയ്തത്. എന്നാല്‍ അതൊന്നും പോസ്റ്റില്‍ വ്യക്തമല്ല. ഇതേക്കുറിച്ചു മറ്റു പ്രതികരണങ്ങള്‍ നടത്താന്‍ പേസര്‍ തയ്യാറായിട്ടുമില്ല. 

ലോകകപ്പില്‍ മികച്ച ഫോമിലാണ് താരം പന്തെറിഞ്ഞത്. പരിക്കു മാറി ലോകകപ്പിനു തൊട്ടു മുന്‍പാണ് താരം കളത്തിലെത്തിയത്. 11 മത്സരങ്ങളില്‍ നിന്നു 20 വിക്കറ്റുകളാണ് താരം നേടിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT