രോഹിതും കോഹിലിയും എക്സ്
Sports

കോഹ്‌ലി ഇല്ല, 6 ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍; ഐസിസി ലോകകപ്പ് ഇലവന്‍

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നിന്നു നോര്‍ക്യെ മാത്രം

Author : സമകാലിക മലയാളം ഡെസ്ക്

ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി. കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങളാണ് ഐസിസി ടീമില്‍ ഇടം കണ്ടത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലി ടീമില്‍ ഇടംപിടിച്ചില്ല. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യ രണ്ടാം ടി20 ലോക കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായത് കോഹ്‌ലിയാണ്.

ക്യാപ്റ്റന്‍ രോഹിത്ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ടീമിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ ഒരാള്‍ പോലും ഐസിസി ലോകകപ്പ് ഇലവനില്‍ ഇല്ല. 12ാം താരമായി പ്രോട്ടീസ് പേസര്‍ ആന്റിച് നോര്‍ക്യെ ഇടം കണ്ടു.

അഫ്ഗാനിസ്ഥാന്‍ ഈ ലോകകപ്പില്‍ വമ്പന്‍ അട്ടിമറികള്‍ നടത്തി സെമിയിലെത്തിയിരുന്നു. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, ഫസല്‍ഹഖ് ഫാറൂഖി, റഹ്മാനുല്ല ഗുര്‍ബാസ് എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമായത്. മൂവരും ഐസിസി ടീമിലെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്‌റ്റോയിനിസ്, വെസ്റ്റ് ഇന്‍ഡീസിനായി നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ച നിക്കോളാസ് പൂരാന്‍ എന്നിവരും ടീമിലുണ്ട്.

ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച ബാറ്റിങ് നടത്തിത്. താരം 257 റണ്‍സ് അടിച്ചു. ടൂര്‍ണമെന്റ് റണ്‍ വേട്ടയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രണ്ടാം സ്ഥാനത്ത്. 281 റണ്‍സുമായി അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസാണ് ഒന്നാമത്. താരവും ഐസിസി ഇലവനിലുണ്ട്.

ഐസിസി ഇലവന്‍: രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, റഹ്മാനുല്ല ഗുര്‍ബാസ്, റാഷിദ് ഖാന്‍, ഫസര്‍ഹഖ് ഫാറൂഖി, മാര്‍ക്കസ് സ്‌റ്റോയിനിസ്, നിക്കോളാസ് പൂരാന്‍. ആന്റിച് നോര്‍ക്യെ- (12ാം താരം.)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വീഡനെ തരിപ്പണമാക്കി നെതര്‍ലന്‍ഡ്‌സ്; ഓറഞ്ച് പടയുടെ ജയം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്

ഇന്നുമുതല്‍ കാലവര്‍ഷം ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്‍ജുറി ടൈമില്‍ ഉന്ദാവിന്റെ ഗോള്‍; ഐവറി കോസ്റ്റിനെതിരെ ജര്‍മ്മനിക്ക് ആവേശ ജയം

Today's Rashi Phalam June 21 2026:മുടങ്ങിക്കിടന്ന ഒരു കാര്യം വീണ്ടുംതുടങ്ങും