Ruturaj Gaikwad x
Sports

ചെന്നൈയെ രക്ഷിച്ച ഇന്നിങ്‌സ്, പക്ഷേ ഒച്ചിഴയും വേഗം! 'ആഗ്രഹിക്കാത്ത' റെക്കോര്‍ഡില്‍ ഋതുരാജ്

പുറത്താകാതെ 60 പന്തില്‍ 74 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 158 റണ്‍സെടുത്തപ്പോള്‍ അതില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് പുറത്താകാതെ 60 പന്തില്‍ നേടിയ 74 റണ്‍സായിരുന്നു. സീസണില്‍ ആദ്യമായി താരം ഫോമിലേക്കെത്തിയെന്ന പ്രത്യേകതയും ഇന്നിങ്‌സിനുണ്ട്.

ചെന്നൈയെ രക്ഷപ്പെടുത്തിയ ഇന്നിങ്‌സായിട്ടും ഋതുരാജ് പക്ഷേ ഒരു മോശം റെക്കോര്‍ഡില്‍ എത്തി. ഈ സീസണിലെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റിയാണ് താരം നേടിയത്. 43 പന്തില്‍ 50 റണ്‍സെടുത്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ ഋഷഭ് പന്താണ് ഈ സീസണില്‍ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റി നേടിയ ബാറ്റര്‍. അതാണ് ഋതുരാജ് മറികടന്നത്.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡിന്റെ പട്ടികയിലും ഋതുരാജിന്റെ പേര് ഇടം പിടിച്ചു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗം കുറഞ്ഞ നാലാമത്തെ ഫിഫ്റ്റിയാണിത്. 49 പന്തിലാണ് ചെന്നൈ ക്യാപ്റ്റന്‍ 50ല്‍ എത്തിയത്. മുരളി വിജയ്, ഡ്വെയ്ന്‍ സ്മിത്ത് എന്നിവരും 49 പന്തില്‍ 50 നേടിയിട്ടുണ്ട്. ഇതോടെ മൂന്ന് പേരും മോശം റെക്കോര്‍ഡ് പട്ടികയില്‍ നാലാം സ്ഥാനം പങ്കിടുന്നു.

ഐപിഎല്ലില്‍ ഒരു ചെന്നൈ ബാറ്ററുടെ നാലാമത്തെ വേഗം കുറഞ്ഞ ഫിഫ്റ്റിയും ഇതു തന്നെ. മോശം റെക്കോര്‍ഡിന്റെ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാരും ചെന്നൈ ജേഴ്‌സിയില്‍ തന്നെയാണ് ഈ റെക്കോര്‍ഡ് നേടിയത് എന്നതാണ് ഈ പട്ടികയുടെ മറ്റൊരു കൗതുകം.

പാര്‍ഥിവ് പട്ടേലാണ് ഈ പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍. താരം ചെന്നൈ ജേഴ്‌സിയില്‍ 53 പന്തിലാണ് 50 നേടിയത്. മാത്യു ഹെയ്ഡന്‍ 51 പന്തിലും മുരളി വിജയ് 50 പന്തിലും അര്‍ധ സെഞ്ച്വറിയിലെത്തി. മുരളി വിജയ് 49 പന്തിലും 50 നേടിയിട്ടുണ്ട്. ഡ്വെയ്ന്‍ സ്മിത്താണ് 49 പന്തില്‍ 50ല്‍ എത്തിയ മറ്റൊരു താരം.

chennai super kings skipper Ruturaj Gaikwad found himself in the record books for the wrong reasons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയര്‍മാന് എഎപിയുടെ കത്ത്

'സോ സ്വീറ്റ്...‌'; കാറിലിരുന്ന് ആരാധകർക്ക് സർപ്രൈസ് നൽകി സോനു നി​ഗം, വൈറലായി വിഡിയോ

'ഒരു സ്ത്രീയ്ക്ക് എങ്ങനെ ഇങ്ങനെയൊക്കെ പറയാനാകും, ഷൂട്ടുമില്ല, പ്രതിഫലവുമില്ല'; ദുരനുഭവം പറഞ്ഞ് യുവനടി

എയിംസിൽ ജോലി നേടാം, 74 ഒഴിവുകൾ, 67,700 രൂപ ശമ്പളം; അഭിമുഖം ഏപ്രിൽ 29ന്

'ആസാദ് ഗ്രൂപ്പില്‍' ഭാഗമാകാന്‍ കൂറുമാറിയ എഎപി എംപിമാര്‍ സമീപിച്ചിരുന്നു; വെളിപ്പെടുത്തലുമായി ബല്‍ബീര്‍ സിങ് സീചെവാള്‍

SCROLL FOR NEXT