Smriti Mandhana 
Sports

വിവാഹിതയാകുന്നു! സഹ താരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്ത് മോതിരമിട്ട കൈ ഉയര്‍ത്തി സ്മൃതി മന്ധാന (വിഡിയോ)

ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കന്നി ലോകകപ്പ് നേട്ടത്തിലേക്ക് ഇന്ത്യന്‍ വനിതാ ടീമിനെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സ്മൃതി മന്ധാന താന്‍ വിവാഹിതയാകുന്ന കാര്യം ഔദ്യോഗികമായി വ്യക്തമാക്കി. സംഗീത സംവിധായകന്‍ പലാഷ് മുച്ചാലാണ് സ്മൃതിയുടെ ജീവിത പങ്കാളിയാകുന്നത്. പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരുടെ സന്ദേശവും താരത്തെ തേടിയെത്തി.

സഹ താരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്തു വിവാഹ മോതിരം ഉയര്‍ത്തി കാണിക്കുന്ന ഒരു വിഡിയോയിലൂടെയാണ് താന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന കാര്യം സ്മൃതി വ്യക്തമാക്കിയത്. ബോളിവുഡ് ചിത്രമായ 'ലഗ് രഹോ മുന്നഭായി'ലെ

'സംഝോ ഹോ ഹി ഗയാ' എന്ന ഗാനത്തിനു നൃത്തം ചെയ്താണ് താരങ്ങള്‍ വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ജെമിമ റോഡ്രിഗ്‌സ്, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍, അരുന്ധതി റെഡ്ഡി എന്നിവര്‍ ഈ വിഡിയോയില്‍ സ്മൃതിക്കൊപ്പം എത്തുന്നുണ്ട്.

നിമിഷ നേരങ്ങള്‍ കൊണ്ടു തന്നെ വിഡിയോ വൈറലായി മാറുകയും ചെയ്തു. നിരവധി കമന്റുകളും വിഡിയോയ്ക്കു താഴെ ആരാധകര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. വിഡിയോ ജെമിമയാണ് തന്റെ ഇന്‍സ്റ്റ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തത്.

പലാഷ് മുച്ചലിന്റെ ജീവിതത്തിലെ സിംഫണിയായി മാറാന്‍ സ്മൃതിയ്ക്കു സാധിക്കട്ടേയെന്നു പ്രധാനമന്ത്രി അഭിനന്ദന സന്ദേശത്തില്‍ വ്യക്തമാക്കി. ജീവിതത്തില്‍ പരസ്പരം സാന്നിധ്യങ്ങളായി നിന്നു ശക്തി കണ്ടത്തെട്ടേയെന്നും ഹൃദയങ്ങളും മനസും ആത്മാവും ഐക്യത്തിലായിരിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

സ്വപ്‌നങ്ങള്‍ ഇഴ ചേര്‍ന്നു ആഴത്തിലുള്ള ഒരു ഭാവിയിലേക്ക് ഇരുവരേയും ജീവിതം നയിക്കട്ടെ. സ്മൃതിയുടെ കവര്‍ ഡ്രൈവും പലാഷിന്റെ മനോഹരമായ സംഗീതവും അത്ഭുതകരമായ പങ്കാളിത്തത്തില്‍ വര്‍ത്തിക്കട്ടെ. ജീവിതമാകുന്ന മത്സര രംഗത്ത് ഇരുവര്‍ക്കും വിജയിക്കാന്‍ സാധിക്കട്ടേയെന്നും ദമ്പതികള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നതായും പ്രധാനമന്ത്രി ആശംസാ സന്ദേശത്തില്‍ കുറിച്ചു.

While the viral video did not mention a wedding date, PM Narendra Modi made the big reveal when he extended his heartfelt wishes to Smriti Mandhana.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പത്മകുമാറിന് വീഴ്ച പറ്റി, മോഷണത്തിലേക്ക് നയിച്ചു; എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും'

പെര്‍ത്തില്‍ ബാറ്റര്‍മാരുടെ ഘോഷയാത്ര; ആഷസിന്റെ ആദ്യ ദിനം വീണത് 19 വിക്കറ്റുകള്‍!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 28 lottery result

തൃശൂരില്‍ സുരേഷ് ഗോപിയുടെ മേയര്‍ സ്ഥാനാര്‍ഥിയെ മാറ്റി; ഡോ. വി ആതിരക്കു പകരം ശ്രീവിദ്യ

'ഇങ്ങനെ സ്വയം ട്രോളാനും ഒരു റേ‍ഞ്ച് വേണം'; വാർ 2 പരാജയത്തെക്കുറിച്ച് പറഞ്ഞ ഹൃത്വിക്കിനോട് ആരാധകർ

SCROLL FOR NEXT