Smriti Mandhana x
Sports

സ്മൃതി മന്ധാനയ്ക്ക് ഒന്നാം റാങ്ക് നഷ്ടം

ഹര്‍മന്‍പ്രീത് കൗറിനും ദീപ്തി ശര്‍മയ്ക്കും നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ഏകദിന റാങ്കിങില്‍ ബാറ്റര്‍മാരിലെ ഒന്നാം സ്ഥാനം ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ധാനയ്ക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട് ഒന്നാം റാങ്കിലേക്ക് കയറി.

സിംബാബ്‌വെക്കെതിരായ ഏകദിന പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാന്‍ സാധിക്കാതെ വന്നതാണ് സ്മൃതിയുടെ ഒന്നാം റാങ്ക് ഇളക്കിയത്. ആദ്യ ഏകദിനത്തില്‍ സ്മൃതി 32 റണ്‍സിനും രണ്ടാം പോരാട്ടത്തില്‍ ഡക്കിലും ഔട്ടായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവര്‍ക്ക് റാങ്കിങില്‍ നേട്ടവുമുണ്ട്. ഇരുവരും രണ്ടാം പോരാട്ടത്തില്‍ സെഞ്ച്വറികളുമായി കളം വാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചിരുന്നു.

ഹര്‍മന്‍പ്രീത് കൗര്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 8ാം റാങ്കിലേക്ക് കുതിച്ചെത്തി. നാല് സ്ഥാനം മെച്ചപ്പെട്ട് ദീപ്തി ബാറ്റര്‍മാരില്‍ 23ാം റാങ്കിലെത്തി. ഓള്‍റൗണ്ടര്‍, ബൗളിങ് റാങ്കുകളിലും ദീപ്തിക്ക് മുന്നേറ്റമുണ്ട്. ഓള്‍ റൗണ്ടര്‍ റാങ്കിങില്‍ രണ്ട് സ്ഥാനം ഉയര്‍ന്ന് നാലാം റാങ്കിലും ബൗളര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം റാങ്കിലും ദീപ്തി സ്ഥാനമുറപ്പിച്ചു.

ടി20 റാങ്കിങില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ഷെഫാലി വര്‍മ മൂന്നാം റാങ്കിലേക്കും സ്മൃതി മന്ധാന നാലാം റാങ്കിലേക്ക് കയറി നില മെച്ചപ്പെടുത്തി. ഒരോ സ്ഥാനങ്ങളാണ് ഇരുവരും ഉയര്‍ന്നത്.

India captain Smriti Mandhana has slipped from the top of the ICC Women’s ODI batting rankings, with South Africa skipper Laura Wolvaardt reclaiming the No. 1 spot following the latest update

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

പടയപ്പയും അരിക്കൊമ്പനും വരയാടും മൂന്നാറിലെത്തുന്നു; വിദ്യാരംഗം സർഗോത്സവ വേദികൾക്ക് മൂന്നാർ തനിമ

കുവൈത്തില്‍ ജലീബ് അല്‍ ഷുയൂഖില്‍ 263 അനധികൃത കെട്ടിടങ്ങള്‍ പൊളിക്കും, നടപടികള്‍ തുടങ്ങി

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള പള്ളി പൊളിക്കാൻ തൽക്കാലം നീക്കമില്ല; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ

ബ്രേക്കപ്പിന് ശേഷം ഡിപ്രഷനിലായി; ആ വേദന മറക്കാന്‍ സഹായിച്ചത് സായ് പല്ലവി; തുറന്നു പറഞ്ഞ് അനുപമ