വീഡിയോ ദൃശ്യം 
Sports

മുരളീധരന്റെ അതേ ബൗളിങ് ആക്ഷനുമായി മകന്‍; വീഡിയോ വൈറല്‍ 

മുരളീധരന്‍ വിരമിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആ ബൗളിങ് ആക്ഷന്‍ വീണ്ടും ആരാധകര്‍ക്ക് മുന്‍പിലെത്തുന്നു. താരത്തിന്റെ മകനിലൂടെ

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: എക്കാലത്തേയും മികച്ച ബൗളറാണ് മുത്തയ്യ മുരളീധരന്‍. 133 ടെസ്റ്റില്‍ നിന്ന് 800 വിക്കറ്റ് എന്ന അസാധ്യ സംഖ്യ തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്ത താരം. ഈ നേട്ടങ്ങള്‍ക്കൊപ്പം ഇതിഹാസ താരത്തിന്റെ ബൗളിങ് ആക്ഷനും ക്രിക്കറ്റ് ലോകത്തിന് കൗതുകമാണ്. മുരളീധരന്‍ വിരമിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആ ബൗളിങ് ആക്ഷന്‍ വീണ്ടും ആരാധകര്‍ക്ക് മുന്‍പിലെത്തുന്നു. താരത്തിന്റെ മകനിലൂടെ...

നെറ്റ്‌സില്‍ മകന്‍ പന്തെറിയുന്ന വീഡിയോ മുരളീധരന്‍ തന്നെയാണ് ക്രിക്കറ്റ് ലോകവുമായി പങ്കുവെക്കുന്നത്. റണ്‍ അപ്പിന്റെ സമയം മകന്‍ പന്ത് പിടിച്ചിരിക്കുന്ന വിധത്തിലെ മാറ്റം ഒഴിച്ചാല്‍ ബാക്കിയെല്ലാം മുരളീധരന്റേത് പോലെ...

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വീഡിയോയാണ് മുരളീധരന്‍ പങ്കുവെക്കുന്നത്. അച്ഛനെ പോലെ മകന്‍ എന്നാണ് വീഡിയോക്ക് ഒപ്പം മുരളീധരന്‍ കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT