Sourav Ganguly x
Sports

ഇനി 'ദാദ തന്ത്രങ്ങൾ'; സൗരവ് ​ഗാം​ഗുലി ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകൻ!

2027 സീസണിനു മുന്നോടിയായാണ് പുതിയ സ്ഥാനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ നായകൻ സൗരവ് ​ഗാം​ഗുലി ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ മുഖ്യ പരിശീലകൻ. 2027ലെ ഐപിഎൽ സീസണിനു മുന്നോടിയായാണ് ​ദാദ ഡൽഹി ടീമിനു തന്ത്രമോതാൻ എത്തുന്നത്.

2019ൽ ഉപദേശകനായി ഡൽഹി ടീമിനൊപ്പം ചേർന്ന ​ഗാം​ഗുലി പുരുഷ, വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ ഫ്രാഞ്ചൈസിക്കൊപ്പം വഹിച്ചിട്ടുണ്ട്. പിന്നാലെയാണ് 54കാരൻ മുഖ്യ പരിശീലകനായി എത്തുന്നത്. ഇക്കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്താണ് ഡൽഹി ഫിനിഷ് ചെയ്തത്. പുതിയ സീസണിൽ ​ഗാം​ഗുലിയുടെ തന്ത്രത്തിൽ കന്നി ഐപിഎൽ കിരീടമടക്കമുള്ളവയാണ് ഡൽഹി ലക്ഷ്യമിടുന്നത്.

ദ​ക്ഷിണാഫ്രിക്കയിലെ എസ്എ20യിൽ ഡൽഹി ക്യാപിറ്റൽസിന്റെ സഹോദര ടീമായ പ്രിട്ടോറിയസ് ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലനായുള്ള പരിചയം ​ഗാം​ഗുലിക്കുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ ടീം ഫൈനൽ വരെ എത്തിയിട്ടുമുണ്ട്.

പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നായിരുന്നു ​ഗാം​ഗുലിയുടെ പുതിയ സ്ഥാനത്തെക്കുറിച്ചുള്ള പ്രതികരണം.

ഡൽഹി ക്യാപിറ്റൽസ് എനിക്ക് വളരെ പ്രിയപ്പെട്ട ഫ്രാഞ്ചൈസിയാണ്. കൂടാതെ വർഷങ്ങളായി അടുത്ത ബന്ധവും ടീമുമായി എനിക്കുണ്ട്. ഉടമസ്ഥർ, മാനേജ്മെന്റ്, സപ്പോർട്ട് സ്റ്റാഫ്, കളിക്കാർ എന്നിവരുമായി ചേർന്നു ഞാൻ പ്രവർത്തിച്ചുണ്ട്. അതിനാൽ തന്നെ പുതിയ സ്ഥാനം ആവേശം തരുന്ന ഉത്തരവാദിത്വമാണ്. ശക്തവും ഭയരഹിതവുമായ ഒരു ടീമിനെ വാർത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ഞാൻ- ​ഗാം​ഗുലി വ്യക്തമാക്കി.

Former India captain Sourav Ganguly will take charge as an IPL head coach for the first time, replacing Hemang Badani at Delhi Capitals and overseeing the team in the 2027 season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

മാസം 1,000 രൂപ ഇട്ടാല്‍ എത്ര കിട്ടും? ഒരു ലക്ഷമായാലോ?; ആര്‍ഡിയിലെ വളര്‍ച്ച കാണാം

'രണ്ട് കുട്ടികളുടെ മൃതദേഹവുമായി ഒരാന! സ്വപ്നത്തിന്റെ അർഥം ചാറ്റ്ജിപിടിയോട് ചോദിച്ചു'; ആ ചിത്രങ്ങൾ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് മിഷ്കൻ

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഗള്‍ഫിലേക്ക് സര്‍വീസുകള്‍; നാല്‍പ്പതിലധികം പുതിയ റൂട്ടുകള്‍, വിന്റര്‍ ഷെഡ്യൂളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

'ക്യാപ്റ്റന്‍ ഹർമൻപ്രീത് കൗർ'... സമാനതകള്‍ ഇല്ലാത്ത 'നായക' യുഗം!