Sourav Ganguly  
Sports

'എന്തുകൊണ്ട് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല'; ബിസിസിഐക്കെതിരെ വിമര്‍ശനവുമായി സൗരവ് ഗാംഗുലി

വിരാട് കോഹ് ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ മധ്യനിരയില്‍ ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നും ഗാംഗുലി പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയ ബിസിസിഐ നടപടിയെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി (Sourav Ganguly). കഴിഞ്ഞ ഒരുവര്‍ഷമായി ശ്രേയസ് അയ്യര്‍ മികച്ച ഫോമിലാണെന്നും അദ്ദേഹത്തെ ടീമീല്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നും ഗാംഗുലി പറഞ്ഞു. ഈ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ടോപ് സ്‌കോറര്‍ ശ്രേയസ് അയ്യരായിരുന്നു. വിരാട് കോഹ് ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ മധ്യനിരയില്‍ ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നും ഗാംഗുലി പറഞ്ഞു.

'കഴിഞ്ഞ ഒരുവര്‍ഷമായി ശ്രേയസ്സിന്റെത് മികച്ച പ്രകടനമായിരുന്നു. ഈ ടീമില്‍ ഉണ്ടാകേണ്ടിയിരുന്നു. അദ്ദേഹം പുറത്തുനിര്‍ത്തേണ്ട കളിക്കാരനേയല്ല. ഇപ്പോള്‍ അദ്ദേഹം സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ സ്‌കോര്‍ ചെയ്യുന്നു, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, ഷോര്‍ട്ട് ബോള്‍ നന്നായി കളിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെങ്കിലും, അദ്ദേഹത്തിന് എന്തു ചെയ്യാനാകുമെന്ന് കാണാന്‍ ഈ പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണമായിരുന്നു'. - ഗാംഗുലി പറഞ്ഞു.

അതസമയം, ഇംഗ്ലണ്ട് ഇന്ത്യ എ ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത കൗമാരക്കാരനായ പേസര്‍ എഡ്ഡി ജാക്കിനെ സീനിയര്‍ ടീമിനൊപ്പം പരീശീലനത്തിന് വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ 20നാണ് ആദ്യ ടെസ്റ്റ് മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. യുവതാരം ശുഭ്മാന്‍ ഗില്‍ ടീമിനെ നയിക്കുമ്പോള്‍ ഋഷഭ് പന്താണ് ഉപനായകന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

'കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു'; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

SCROLL FOR NEXT