രോഹിത് ശർമ ഫയൽ
Sports

രോഹിത് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ കളിക്കുമോ?; 'അവന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെങ്കില്‍...'

ഓസ്ട്രേലിയക്കെതിരെ നവംബര്‍ 22 ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബിസിസിഐ മുന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരെ നവംബര്‍ 22 ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബിസിസിഐ മുന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനാല്‍ വെള്ളിയാഴ്ച രോഹിത് രണ്ടാമതും അച്ഛനായി. ഭാര്യയുടെ ഡെലിവറി തീയതി ആദ്യ ടെസ്റ്റിനോട് അടുപ്പിച്ചാണ് വരുന്നത് എന്നത് കൊണ്ട് ഒന്നാം ടെസ്റ്റിന് കളിക്കാന്‍ സാധിക്കില്ലെന്നായിരുന്നു രോഹിത് ബിസിസിഐയെ നേരത്തെ അറിയിച്ചിരുന്നത്. രോഹിത്തില്ലാതെയാണ് ടീമിലെ മറ്റംഗങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് പോയത്.

എന്നാല്‍ മുന്‍പ് നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി രോഹിത്തിന്റെ ഭാര്യയുടെ ഡെലിവറി നേരത്തെ നടന്നതിനാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആദ്യ ടെസ്റ്റില്‍ കളിക്കണമെന്നാണ് സൗരവ് ഗാംഗുലി ആഗ്രഹം പ്രകടിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന് രോഹിത്തിന്റെ നേതൃത്വം ആവശ്യമാണെന്ന് കരുതുന്നു. രോഹിത്തിന്റെ സ്ഥാനത്ത് താന്‍ ആയിരുന്നുവെങ്കില്‍ ഓസ്‌ട്രേലിയയില്‍ എത്താന്‍ ഇനിയും ഒരുപാട് സമയമുള്ളതിനാല്‍ ആദ്യ ടെസ്റ്റില്‍ കളിക്കുമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. അടുത്ത വെള്ളിയാഴ്ച തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ രോഹിത്തിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ്.

'ടീമിന് നേതൃത്വം ആവശ്യമുള്ളതിനാല്‍ രോഹിത് ഉടന്‍ പോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി ഞാന്‍ കേട്ടു. അതിനാല്‍ അദ്ദേഹത്തിന് എത്രയും വേഗം ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാന്‍ രോഹിത്തിന്റെ സ്ഥാനത്താണെങ്കില്‍, ഞാന്‍ ആദ്യ ടെസ്റ്റില്‍ കളിക്കും. ഇത് ഒരു വലിയ പരമ്പരയാണ്, ഇതിന് ശേഷം അദ്ദേഹത്തതിന് ഓസ്ട്രേലിയയില്‍ പരമ്പര കളിക്കാന്‍ അവസരം കിട്ടിയെന്ന് വരില്ല'- ഗാംഗുലി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'