ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടവുമായി ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബവുമയും ഓസ്ട്രേലിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ലോർഡ്സ് പവലിയനിൽ (WTC final) X
Sports

'ഇംഗ്ലീഷ് ആരാധകര്‍ പിന്തുണയ്ക്കും ഉറപ്പ്'; ലോര്‍ഡ്‌സില്‍ കിരീടം സ്വപ്‌നം കണ്ട് പ്രോട്ടീസ്

മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ദക്ഷിണാഫ്രിക്ക ടീമിനൊപ്പം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ (WTC final) മറ്റന്നാള്‍ തുടങ്ങാനിരിക്കെ ഇംഗ്ലീഷ് ആരാധകര്‍ ദക്ഷിണാഫ്രിക്കയെ പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസത്തില്‍ പരിശീലകന്‍ ഷുക്രി കോണ്‍റാഡ്. ഈ മാസം 11 മുതലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. വിഖ്യാതമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനത്താണ് മത്സരം. ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ കന്നി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സ്വപ്‌നമാണ് ദക്ഷിണാഫ്രിക്ക കാണുന്നത്. ഇതാദ്യമായാണ് പ്രോട്ടീസ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്നത്.

ഇംഗ്ലീഷ് ആരാധകര്‍ ദക്ഷിണാഫ്രിക്കയെ മത്സരത്തില്‍ പിന്തുണയ്ക്കുമെന്നാണ് കോച്ച് കോണ്‍റാഡ് പറയുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഓസീസിനെ തകര്‍ത്ത് കിരീടം നേടാമെന്ന ആത്മവിശ്വസത്തിലാണ് തന്റെ ടീമെന്നു അദ്ദേഹം വ്യക്തമാക്കുന്നു.

'ഇംഗ്ലീഷ് ആരാധകരുടെ പിന്തുണ ഞങ്ങള്‍ ആസ്വദിക്കുന്നു. ഭൂരിഭാഗം ആരാധകരും ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമിനു ഇതൊരു മികച്ച അവസരമാണ്. ടെസ്റ്റ് ട്രോഫി സ്വന്തമാക്കാനുള്ള ശരിയായ സമയം. മത്സരം ആവേശകരമായിരിക്കും'- കോണ്‍റാഡ് വ്യക്തമാക്കി.

സ്റ്റുവർട്ട് ബ്രോ‍ഡ് ​ദക്ഷിണാഫ്രിക്ക പേസർമാരായ മാർക്കോ യാൻസൻ, ക​ഗിസോ റബാഡ എന്നിവർക്കൊപ്പം

സ്റ്റുവര്‍ട്ട് ബ്രോഡ്

മുന്‍ ഇംഗ്ലീഷ് പേസറും ഇതിഹാസ താരവുമായ സ്റ്റുവര്‍ട്ട് ബ്രോഡ് ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പമുണ്ട്. ഇംഗ്ലീഷ് സാഹചര്യങ്ങള്‍ കൃത്യമായി അറിയുന്ന ബ്രോഡ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ബൗളിങ് ഉപദേശകനാണ്. 2024ലെ ആഷസ് പരമ്പരയ്ക്കു പിന്നാലെയാണ് ബ്രോഡ് സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. നിലവില്‍ ഈ പോരാട്ടത്തിനു മാത്രമായാണ് ബ്രോഡ് പ്രോട്ടീസ് ടീമിന്റെ ഭാഗമായിട്ടുള്ളത്.

രണ്ട് വര്‍ഷത്തിനിടെ രണ്ട് ഐസിസി ഫൈനുകള്‍

രണ്ട് വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ടീം കളിക്കാനൊരുങ്ങുന്ന രണ്ടാമത്തെ ഐസിസി ഫൈനലാണ്. 2024ല്‍ അവര്‍ ഇന്ത്യയോട് ടി20 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. 1998ല്‍ ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ജേതാക്കളായത് ദക്ഷിണാഫ്രിക്കയാണ്. അവരുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ആകെയുള്ള ഐസിസി കിരീടവും ഇതുതന്നെ. രണ്ടാം ഐസിസി കിരീടമെന്ന സ്വപ്‌നം കഴിഞ്ഞ വര്‍ഷം പൊലിഞ്ഞെങ്കിലും ലോര്‍ഡ്‌സില്‍ കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കന്‍ സംഘം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT