South Africa vs Bangladesh 1st Test x
Sports

വേണ്ടി വന്നത് വെറും 12 റണ്‍സ്! ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ബംഗ്ലാദേശിനെ 9 വിക്കറ്റിന് വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ജൊഹന്നാസ്ബര്‍ഗ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. 9 വിക്കറ്റിനാണ് പ്രോട്ടീസ് വിജയം പിടിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തി.

ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 400 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 168 റണ്‍സുമാണ് നേടിയത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 557 റണ്‍സ് നേടി.

തൗഹിദ് ഹൃദോയ് (137), ലിറ്റന്‍ ദാസ് (120), തന്‍സിദ് ഹസന്‍ (67) എന്നിവരുടെ ബാറ്റിങാണ് ബംഗ്ലാദേശിന് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ പക്ഷേ ടീമിന് വലിയ സ്‌കോര്‍ നേടാനായതുമില്ല.

പ്രോട്ടീസിനായി ഒന്നാം ഇന്നിങ്‌സില്‍ മാര്‍ക്കസ് അക്കര്‍മാന്‍ (157), റയാന്‍ റിക്കല്‍ടന്‍ (102) എന്നിവര്‍ സെഞ്ച്വറി നേടി. സുബൈര്‍ ഹംസ (83), ക്യാപ്റ്റന്‍ ടെംബ ബവുമ (പുറത്താകാതെ 68), കഗിസോ റബാഡ (72) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി.

റബാഡ രണ്ടിന്നിങ്‌സിലും ബൗളിങില്‍ തിളങ്ങി. ആദ്യ ഇന്നിങ്‌സില്‍ 5 വിക്കറ്റെടുത്ത താരം രണ്ടാം ഇന്നിങ്‌സില്‍ 3 വിക്കറ്റ് കൂടി വീഴ്ത്തി മൊത്തം 8 പേരെ മടക്കി. 6 വിക്കറ്റെടുത്ത സൈമണ്‍ ഹാര്‍മാറാണ് ബംഗ്ലാദേശിനെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തത്.

South Africa vs Bangladesh 1st Test: South Africa have taken a 1-0 lead in the two-match series courtesy their facile 9-wicket win in Johannesburg

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

കൈയില്‍ പുതിയ വാഹനമാണോ?, മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കിയാല്‍ മതി; പുക സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍ മാറ്റം

ഡോക്ടർമാർക്കും നഴ്സുമാർക്കും അവസരം; ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ നിയമനം

2,000 ഒഴിവുകൾ; കൊച്ചി മെട്രോ മുതൽ വിമാനത്താവളങ്ങൾ വരെ അവസരം; അഭിമുഖം ഡിസംബർ 5ന്...

ക്യാപ്റ്റൻ ജോഷിതയുടെ അർധ സെഞ്ച്വറി; ഝാർഖണ്ഡിനെ വീഴ്ത്തി കേരള വനിതകൾ