വിക്കറ്റ് നേട്ടമാഘോഷിക്കുന്ന വരുൺ ചക്രവർത്തി, south africa vs india x
Sports

പേസും സ്പിന്നുമിട്ട് വട്ടം കറക്കി; തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്കു ജയിക്കാന്‍ 118 റണ്‍സ്

വരുണ്‍ 4 ഓവറില്‍ 11 റണ്‍സും അര്‍ഷ്ദീപ് സിങ് 13 റണ്‍സും മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 20 ഓവറില്‍ 117 റണ്‍സിനു എല്ലാവരും പുറത്തായി.

കഴിഞ്ഞ കളിയില്‍ ധാരാളിയായ മാറി അര്‍ഷ്ദീപ് സിങ് മൂന്നാം പോരില്‍ മിന്നും ബൗളിങുമായി കളം വാണു. വരുണ്‍ ചക്രവര്‍ത്തി ഒരിക്കല്‍ കൂടി മാജിക്കല്‍ പന്തുകളുമായി കളം വാണതും ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കുന്നതില്‍ നിര്‍ണായകമായി. ഒപ്പം ജസ്പ്രിത് ബുംറയ്ക്കു പകരക്കാരനായി ടീമിലെത്തിയ ഹര്‍ഷിത് റാണയും തിളങ്ങി. കുല്‍ദീപ് യാദവും അവസാന ഘട്ടത്തില്‍ രണ്ട് വിക്കറ്റെടുത്ത് കരുത്തു കാട്ടി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക തുടക്കം തന്നെ തകര്‍ന്നു. 7 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. 77 റണ്‍സിനിടെ അവര്‍ക്ക് 7 വിക്കറ്റുകളും നഷ്ടമായി. ഒരു ഘട്ടത്തില്‍ പ്രോട്ടീസ് 100 കടക്കുമോ എന്നു പോലും സംശയമായിരുന്നു.

ഒരറ്റത്ത് പൊരുതി നിന്ന ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ മികവാണ് ഈ സ്‌കോറിലേക്ക് അവരെ എത്തിച്ചത്. 46 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം മാര്‍ക്രം 61 റണ്‍സെടുത്തു.

20 റണ്‍സെടുത്ത ഡോണോവന്‍ ഫെരെയ്‌രയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. ആന്റിച് നോര്‍ക്യെയാണ് രണ്ടക്കം കടന്ന മൂന്നാമന്‍. താരം 12 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി 4 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയും അര്‍ഷ്ദീപ് 13 റണ്‍സ് മാത്രം വഴങ്ങിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷിത് റാണയും, കുല്‍ദീപ് യാദവും 2 വിക്കറ്റെടുത്തു. ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ ഓരേ വിക്കറ്റെടുത്തു.

south africa vs india: South Africa have been bowled out for just 117 runs in Dharamsala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT