റയാൻ റിക്കൽടൻ പിടിഐ
Sports

കന്നി ടെസ്റ്റ് സെഞ്ച്വറിയടിച്ച് റയാന്‍ റിക്കല്‍ടന്‍; ദക്ഷിണാഫ്രിക്ക പൊരുതുന്നു

ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്ക് അര്‍ധ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് എലിസബത്ത്: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്‌കോറിനായി ദക്ഷിണാഫ്രിക്ക പൊരുതുന്നു. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെന്ന നിലയിലാണ്.

റയാന്‍ റിക്കല്‍ടന്‍ നേടിയ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ കരുത്തിലാണ് ടീം ആദ്യ ദിനം പിടിച്ചു നിന്നത്. താരം 11 ഫോറുകള്‍ സഹിതം 101 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ ടെംബ ബവുമ മിന്നും ഫോം തുടര്‍ന്നു. താരം അര്‍ധ സെഞ്ച്വറി നേടി. 78 റണ്‍സാണ് ബവുമ അടിച്ചെടുത്തത്. കളി അവസാനിക്കുമ്പോള്‍ 48 റണ്‍സുമായി കെയ്ല്‍ വെരെയ്ന്‍ ബാറ്റിങ് തുടരുന്നു.

ലങ്കന്‍ നിരയില്‍ ലഹിരു കുമാര ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കി. അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റെടുത്തു. വിശ്വ ഫെര്‍ണാണ്ടോ, പ്രബാത് ജയസൂര്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മുന്നിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT