ടോണി ഡെ സോര്‍സി,ചിത്രം /ഫെയ്‌സ്ബുക്ക് 
Sports

സെഞ്ച്വറിയുമായി ടോണി; ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പത്തിനൊപ്പം

ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര 1-1ന് സമനിലയിലായി. രണ്ടാമത്തെ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.

ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. 119 റണ്‍സ് നേടിയ ടോണി ഡെ സോര്‍സിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. സ്‌കോര്‍: ഇന്ത്യ:46.2 ഓവറില്‍ 211 ഓള്‍ ഔട്ട്, ദക്ഷിണാഫ്രിക്ക: 43.2 ഓവറില്‍ 215/2

ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സായ് സുദര്‍ശന്‍ തിളങ്ങി. ഓപ്പണര്‍ സായ് സുദര്‍ശന്റെയും നായകന്‍ കെ.എല്‍. രാഹുലിന്റെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച സായി, തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് അര്‍ധ സെഞ്ച്വറി നേടുന്നത്. 83 പന്തില്‍ 62 റണ്‍സെടുത്ത യുവതാരം ലിസാര്‍ഡ് വില്യംസിന്റെ പന്തില്‍ ക്ലാസന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. 

ഒരു സിക്‌സും ഏഴു ഫോറും താരം നേടി. 64 പന്തില്‍ 56 റണ്‍സെടുത്ത രാഹുല്‍ നാന്ദ്രെ ബര്‍ഗറിന്റെ പന്തില്‍ മില്ലര്‍ക്ക് ക്യാച്ച് നല്‍കി. ഇടവേളക്കുശേഷം ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. 23 പന്തില്‍ 12 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT