ഫോട്ടോ: ട്വിറ്റർ 
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്; ആദ്യ ശ്രമത്തില്‍ തന്നെ 8 മീറ്റര്‍ കടന്ന് ശ്രീശങ്കര്‍; മുഹമ്മദ് അനീസും ഫൈനലില്‍; ലോങ് ജംപില്‍ മുന്നേറ്റവുമായി മലയാളികള്‍

ആദ്യ ശ്രമത്തില്‍ തന്നെ ശ്രീശങ്കര്‍ യോഗ്യത ഉറപ്പിക്കുന്ന പ്രകടനം പുറത്തെടുത്തു. 7.68 മീറ്റര്‍ ചാടിയാണ് മുഹമ്മദ് അനീസും ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കര്‍ ഫൈനലില്‍. യോഗ്യതാ പോരാട്ടത്തില്‍ 8.05 മീറ്റര്‍ ചാടിയാണ് താരത്തിന്റെ മുന്നേറ്റം. മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. 

ആദ്യ ശ്രമത്തില്‍ തന്നെ ശ്രീശങ്കര്‍ യോഗ്യത ഉറപ്പിക്കുന്ന പ്രകടനം പുറത്തെടുത്തു. യോ​ഗ്യതാ മാർക്കായ എട്ട് മീറ്റർ കടന്ന ഏക താരവും ശ്രീശങ്കർ തന്നെയാണ്. 7.68 മീറ്റര്‍ ചാടിയാണ് മുഹമ്മദ് അനീസ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 

മൂന്ന് വീതം സ്വര്‍ണ, വെള്ളി, വെങ്കലം മെഡലുകളാണ് ഇന്ത്യ ഇതുവരെയായി നേടിയത്. ആകെ ഒന്‍പത് മെഡലുകളുമായി ഇന്ത്യ നിലവില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം